കുവൈറ്റ് സിറ്റി:കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്യത്തിന്റെ പതിനാറാമത് അമീറായാണ് ഷെയ്ഖ് നവാഫ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്
ഇന്നു രാവിലെ നടന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലാണ് ദേശീയ അസംബ്ലിക്ക് മുമ്പില്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്.
അന്തരിച്ച അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ അർദ്ധ സഹോദരനാണു 83 കാരനായ പുതിയ അമീർ. നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഉന്നതമായ പ്രതീകമായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നമുക്ക് എന്നും വഴി കാട്ടിയായി തുടരുമെന്നും അമീര്‍ ശൈഖ് നവാഫ് സത്യ പ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞു.
അൽ സബാഹിന്റെ ഉന്നതമായ പ്രവർത്തനങ്ങൾ നമുക്ക് എന്നും വഴി കാട്ടിയായി തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടി പരമാവധി ശ്രമിക്കുമെന്നും പുതിയ അമീർ വ്യക്തമാക്കി.
2006 ഫെബ്രുവരി 20-നാണ് ഷേയ്ഖ് നവാഫ് കിരീടാവകാശി ആയി അധികാരത്തിലെത്തിയത്. മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അമീറായതോടെയാണ് സബാഹ് കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കിരീടാവകാശി പദവിയിലെത്തിയത്.
അമീറായിരുന്ന ഷെയ്ക്ക് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സുലൈബിക്കാത്ത് ഖബറിസ്ഥാനില്‍ സംസ്കാര ചടങ്ങുകള്‍ നടന്നത്.
പുതിയ അമീര്‍ ഷൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ്, പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, അമീറിന്റെ മൂത്ത പുത്രനും പ്രതിരോധമന്ത്രിയുമായ ഷൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹ്മദ്, കുടുബാംഗങ്ങള്‍, മന്ത്രിമാര്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് ഉച്ചയോടെയാണ് യുഎസില്‍ നിന്ന് കുവൈത്ത് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ അമീറിന്റെ ഭൗതിക ശരീരം കുവൈത്തിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ഭൗതിക ശരീരം ജുനൂബ് സുറയിലെ സാദിഖ് പ്രദേശത്തുള്ള മസ്ജിദ് അല്‍ ബിലാല്‍ അല്‍ റബീഹിലേക്ക് കൊണ്ടുപോയി. മയ്യത്ത് നിസ്കാരം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സുലൈബിക്കാത്ത് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: