ലഖ്‌നൗ: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്ത കേസിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാര്‍. കോടതിയുടെ വിധി അന്തിമമാണ്. അതിനാല്‍ തര്‍ക്കങ്ങള്‍ക്കില്ല. ഇനി രാജ്യത്ത് പുതിയ തര്‍ക്കങ്ങള്‍ ഉണ്ടാക്കരുതെന്നും കേസിലെ പ്രധാനകക്ഷിയായ ഇക്ബാല്‍ അന്‍സാരി വ്യക്തമാക്കി.
തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ നിരവധി കേസുകള്‍ കൊടുത്തിട്ടുണ്ട്. നമുക്ക് തര്‍ക്കം ഉയര്‍ത്തിക്കൊണ്ടുവരികയല്ല, അവസാനിപ്പിക്കുകയാണ് വേണ്ടത്. നമ്മള്‍ ഭരണഘടനയേയും കോടതി വിധിയേയും ബഹുമാനിക്കുന്നു. ഈ രാജ്യത്ത് ഇപ്പോള്‍ പുതിയ തര്‍ക്കം ഉണ്ടാവരുതെന്ന് ഇക്ബാല്‍ അന്‍സാരി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വന്ന സുപ്രീംകോടതി വിധി പുറത്തുവന്നപ്പോള്‍ തന്നെ ഈ കേസ് സിബിഐ കോടതി അവസാനിക്കേണ്ടതായിരുന്നു. 2019ലെ തര്‍ക്ക ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി വന്നപ്പോള്‍ രാജ്യം ഒന്നോടെയാണ് സ്വാഗതം ചെയ്തത്.
സിബിഐയുടെ കേസും ഇന്നത്തെ വിധിയോടെ അവസാനിക്കുകയാണ്. ഇത് നല്ലകാര്യമാണ്. വിധിക്കെതിരെ പ്രതിഷേധിക്കാന്‍ തങ്ങളില്ലെന്നും ഇക്ബാല്‍ അന്‍സാരി വ്യക്തമാക്കി. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ തള്ളിയാണ് കോടതിവിധി അംഗീകരിക്കുന്നുവെന്ന് കേസിലെ പ്രധാനകക്ഷിയായ ഇക്ബാല്‍ അന്‍സാരി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: