കോഴിക്കോട്: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്ത കേസിലെ കോടതി വിധി അംഗീകരിക്കില്ലെന്ന് ഡിവൈഎഫ്ഐ. വിധിക്കെതിരെ തെരുവില്‍ അടക്കം പ്രതിഷേധങ്ങള്‍ നടത്തുവെന്നുമാണ് ഡിവൈഎഫ്ഐ അറിയിച്ചിരിക്കുന്നത്. തര്‍ക്കമന്ദിര കേസ് തകര്‍ത്തതിലെ വാദിഭാഗം പോലും കോടതി വിധി അംഗീകരിച്ചപ്പോഴാണ് മുസ്ലീംമതതീവ്രമുഖം പുറത്തെടുത്ത് ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യ വീണ്ടും കൊല്ലപ്പെട്ടുവെന്നും, കോടതിവിധി ഇന്ത്യന്‍ ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള നീതി നിഷേധമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വിധിയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. തെറ്റിനെ സംരക്ഷിക്കുന്ന വിധിയാണിത്. ആള്‍ക്കൂട്ടത്തെ തടയാനാണ് അദ്ധ്വനി ശ്രമിച്ചതെന്നത് വിധി പ്രസ്താവം അപഹാസ്യമാണെന്നും അദേഹം പറഞ്ഞു.
പ്രതികളെ കുറ്റ വിമുക്തരാക്കിക്കൊണ്ട് എല്‍കെ അധ്വാനി ഇള്പ്പെടെയുള്ളവര് സംഭവ സ്ഥലത്ത് സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചതെന്ന് നിരീക്ഷിച്ചത് അപഹാസ്യമാണ്. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഇന്‍ജസ്റ്റിസ് എന്ന പേരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.
നാളെ വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുമെന്ന് റഹീം പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിയ്ക്കും മാപ്പില്ല എന്ന സന്ദേശത്തിലുള്ള ക്യാമ്പയിനില്‍ പ്രവര്‍ത്തകര്‍ വീടുകളിലും ഓഫീസുകളിലും പൊതു ഇടങ്ങളിലും പ്ലക്കാര്‍ഡുകളുയര്‍ത്തി അണി നിരക്കും. ശബരിയിലെ പവിത്രത തകര്‍ക്കാനായി തെരുവില്‍ സമരത്തിനിറങ്ങിയ സംഘടനകൂടിയാണ് ഡിവൈഎഫ്ഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: