വിര്‍ജീനിയ: ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് പുനീത് അലുവാലിയ വിര്‍ജീനിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ‘ഞാനൊരു അമേരിക്കക്കാരനല്ല, ഒരു രാഷ്ട്രീയക്കാരനല്ല, അമേരിക്കയില്‍ ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. വിര്‍ജീനിയ സംസ്ഥാനം ഇന്ന് അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവിടേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും, കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും, സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഞാന്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ വളര്‍ച്ച സ്വപ്നം കാണുന്ന ഒരു സാധാരണ വ്യവസായി ആണ്’- സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പുനീത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈയിടെ നിരവധി ലഹളകള്‍ക്ക് സാക്ഷ്യംവഹിച്ച സംസ്ഥാനമാണ് വിര്‍ജീനിയ. ഇവിടെ കഠിനാധ്വാനം ചെയ്യുന്ന ധീരരായ പോലീസ് സേനയെ പടുത്തുയര്‍ത്തേണ്ടതുണ്ട്. ഭരണഘടനയുടെ സെക്കന്‍ഡ് അമന്റ്മെന്റ് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇവിടെയുള്ള നിയമവ്യവസ്ഥ കുറ്റമറ്റതാകണം എന്നിവയാണ് തന്നെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളെന്ന് പുനീത് പറഞ്ഞു.
ഡല്‍ഹി പബ്ലിക് സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1990-ലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ലിവിംഗ്സ്റ്റണ് ഗ്രൂപ്പുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു. രണ്ടു ദശാബ്ദങ്ങളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പുനീത് നോര്‍ത്തേണ്‍ വിര്‍ജീനിയ റിപ്പബ്ലിക്കന്‍ ബിസിനസ് ഫോറത്തില്‍ അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: