ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിക്സര്‍ മഴ തുടരുന്നു. ആദ്യത്തെ പത്ത് മത്സരങ്ങളില്‍ 153 സിക്സറുകളാണ് പിറന്നത്. തിങ്കളാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ്-റോയല ചലഞ്ചേഴ്സ് മത്സരം വരെയുള്ള കണക്കാണിത്. ഇത്വരെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരം മലയാളിയായ സഞ്ജു സാംസണാണ്. രണ്ട് മത്സരങ്ങളില്‍ പതിനാറ് സിക്സറുകള്‍.
മത്സരങ്ങള്‍ അരങ്ങേറുന്ന അബുദാബി, ഷാര്‍ജ, ദുബായ് സ്റ്റേഡിയങ്ങളിലെ വിക്കറ്റുകളെക്കുറിച്ച് കളിക്കാര്‍ക്ക് നല്ല ധാരണയുള്ളതാണ് സിക്സറുകള്‍ പറപറക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അബുദാബിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തോടെയാണ് ഈ സീസണിലെ ഐപിഎല്ലിന് തുടക്കമായത്. ഉദ്ഘാടന മത്സരത്തില്‍ ഒമ്പത് സിക്സറുകള്‍ പിറന്നു.
ഷാര്‍ജ സ്റ്റേഡിയത്തിലെ ഔട്ട് ഫീല്‍ഡ് ചെറുതാണ്. ഈ വേദിയില്‍ ഇത് വരെ അരങ്ങേറിയ രണ്ട് മത്സരങ്ങളില്‍ അറുപത്തിരണ്ട് സിക്സറുകളാണ് അതിര്‍ത്തികടന്ന് പോയത്.
ഓരോ മത്സരങ്ങളിലും പിറന്ന സിക്സറുകള്‍ (ക്രമനമ്പര്‍, മത്സരം, സിക്സറുകളുടെ എണ്ണം എന്ന ക്രമത്തില്‍): 1. ചെന്നൈ സൂപ്പര്‍ കിങ്സ്-മുംബൈ ഇന്ത്യന്‍സ്: 9 സിക്സ്, 2. ദല്‍ഹി ക്യാപിറ്റല്‍സ്-കിങ്സ് ഇലവന് പഞ്ചാബ്: 12 സിക്സകസ്, 3. സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: 7 സിക്സസ്, 4. രാജസ്ഥാന് റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്സ്: 33 സിക്സസ്, 5. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-മുംബൈ ഇന്ത്യന്‍സ്: 16 സിക്സസ്, 6. കിങ്സ് ഇലവന് പഞ്ചാബ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: 10 സിക്സസ്, 7. ചെന്നൈ സൂപ്പര്‍ കിങ്സ്-ദല്‍ഹി ക്യാപിറ്റല്‍സ്: 3 സിക്സസ്, 8. സണ്‍റൈസേഴ്സ് ഹൈദരാബാദ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 8 സിക്സസ്, 9. രാജസ്ഥാന് റോയല്‍സ്-കിങ്സ് ഇലവന് പഞ്ചാബ്: 29 സിക്സസ്, 10. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- മുംബൈ ഇന്ത്യന്‍സ്: 26 സിക്സസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: