ദുബായ്: മലയാളി താരം സഞ്ജു സാംസണ് അണിനിരക്കുന്ന രാജസ്ഥാന് റോയല്‍സ് തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ക്രീസിലിറങ്ങുന്നു. ഐപിഎല്ലില്‍ അവര്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ 224 റണ്‍സ് ചേസ് ചെയ്ത് വിജയം നേടി റെക്കോഡ് കുറിച്ച രാജസ്ഥാന് മികച്ച ഫോമിലാണ്. സഞ്ജു സാംസണും രാഹുല്‍ തെവാതിയ, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരാണ് രാജസ്ഥാന്റെ കരുത്ത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച അവര്‍ക്ക് നാലു പോയിന്റുണ്ട്.
കരുത്തനായ ആന്ദ്രെ റസ്സല്‍ ടീമിലുണ്ടെങ്കിലും ദിനേശ് കാര്‍ത്തിക്കിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രാജസ്ഥാനെ വീഴ്ത്താന്‍ കഴിയുമോയെന്ന് കണ്ടറിയണം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ കൊല്‍ക്കത്ത രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: