വാഷിംഗ്ടണ്‍: ഡിസി ലോകത്തെ കോവിഡ് മരണങ്ങൾ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നുവെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ ഇതുവരെ 1,002,158 പേരുടെ ജീവനാണ് കോവിഡ് ബാധിച്ച് നഷ്ടപ്പെട്ടത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകൾ പ്രകാരമാണിത്.
ആഗോള തലത്തിൽ ഇതുവരെ 33,298,939 പേർക്കാണ് കോവിഡ് ബാധിച്ചതെന്നാണ് വിവരം. 24,630,967 പേർ രോഗമുക്തി നേടുകയും ചെയ്തു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, കൊളംബിയ, പെറു, സ്പെയിൻ, മെക്സിക്കോ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കുകളിൽ ആദ്യ പത്തിലുള്ളത്.
അമേരിക്ക-7,321,343, ഇന്ത്യ-6,073,348, ബ്രസീൽ-4,732,309, റഷ്യ-1,151,438, കൊളംബിയ-813,056, പെറു-805,302, സ്പെയിൻ-735,198, മെക്സിക്കോ-730,317, അർജന്റീന-711,325, ദക്ഷിണാഫ്രിക്ക-670,766 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം. ഈ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-209,453, ഇന്ത്യ-95,574, ബ്രസീൽ-141,776, റഷ്യ-20,324, കൊളംബിയ-25,488, പെറു-32,262, സ്പെയിൻ-31,232, മെക്സിക്കോ-76,430, അർജന്റീന-15,749, ദക്ഷിണാഫ്രിക്ക-16,398.
7,666,932 പേരാണ് രോഗം ബാധിച്ച് ഇനി ചികിത്സയിലുള്ളത്. ഇതിൽ 65,119 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: