ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങള്‍ക്ക് മുന്നറിയിപ്പായി ഇന്ത്യയുടെ മിസൈല്‍ വിന്യാസം. ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ് മിസൈലുകളാണ് സിന്‍ജിയാങ് മുതല്‍ ടിബറ്റന്‍ മേഖല വരെയുള്ള അതിര്‍ത്തിയില്‍ വിന്യസിച്ചത്.
അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് ക്രൂയീസ് റേഞ്ച് മിസൈല്‍, കര വ്യോമ മിസൈലായ ആകാശ് എന്നിവയാണ് ഇന്ത്യ അണിനിരത്തിയത്. സിന്‍ജിയാങ് മുതല്‍ ടിബറ്റന്‍ മേഖല വരെ ഇവ ഇന്ത്യയുടെ കരുത്തായി മാറും.
ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ)യുടെ പടിഞ്ഞാറന്‍ കമാന്‍ഡ് അതിര്‍ത്തിയില്‍ മിസൈലുകളാണ് വിന്യസിച്ചിരുന്നത്. 3488 കിലോമീറ്റര്‍ നീളം വരുന്ന എല്‍എസിയില്‍ അക്സായി ചിന്, കാഷ്ഗാര്‍, ഹോട്ടന്‍, ലഹസ, നിങ്ചി മേഖലകളിലാണിത്.
ടിബറ്റില്‍ നിന്നോ സിന്‍ജിയാങ്ങില്‍ നിന്നോ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിച്ചിട്ടുള്ള യുദ്ധക്കപ്പലില്‍ നിന്നോ ബ്രഹ്മോസ് മിസൈല്‍ തൊടുക്കാം. ലഡാക്ക് മേഖലയില്‍ ആവശ്യത്തിന് ബ്രഹ്മോസ് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്. അതുപോലെ സുഖോയ് 30 യുദ്ധവിമാനത്തിലും മിസൈല്‍ സജ്ജം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ദ്വീപിലെ കാര്‍ നിക്കോബാര്‍ എയര്‍ബേസിലാണ് ഈ വിമാനങ്ങള്‍. സുഖോയ് യുദ്ധവിമാനങ്ങള്‍ക്ക് സൈനിക നടപടിക്കാവശ്യമായ അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇന്തോനേഷ്യയിലെ മലാക്കയില്‍ നിന്നുള്ള പിഎല്‍എയുടെ ഭീഷണിയെ നേരിടാന്‍ പര്യാപ്തമാണിതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ആയിരം കിലോമീറ്റര്‍ വരെ എത്താന്‍ കഴിയുന്നതാണ് നിര്‍ഭയ് സബ്സോണിക് മിസൈല്‍. 100 മീറ്റര്‍ മുതല്‍ നാല് കിലോമീറ്ററിനുള്ളിലെ ലക്ഷ്യങ്ങള്‍ നേരിടാനും നിര്‍ഭയ് മിസൈലിനാവും. ആവശ്യത്തിന് ആകാശ് മിസൈലുകള്‍ പിഎല്‍എയുടെ ഏതു നീക്കങ്ങളെയും നേരിടാനായി എല്‍എസിയിലെ ലഡാക്ക് മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. മൂന്ന് തലങ്ങളിലുള്ള ആകാശ് മിസൈലുകളുണ്ട്. ഒരേസമയം 64 ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന റഡാര്‍ സംവിധാനങ്ങളോടു കൂടിയവയാണിത്. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആകാശ ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ഈ മിസൈലുകള്‍ക്കാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: