Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരകൃപയുടെ അനുഭവം

വണ്ടി ഒരിടത്തു നിന്നപ്പോള്‍ സ്വാമിജിയും ആ വ്യാപാരിയും ഇറങ്ങി. സ്വാമിജി അവിടെ കത്തുന്ന വെയിലില്‍ നില്‍ക്കുമ്പോള്‍, തലയില്‍ ഒരു കെട്ടുമായി ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 29, 2020, 03:00 am IST
in Samskriti

വിവേകാനന്ദസ്വാമികള്‍ക്ക് തന്റെ ഭാരതപര്യടനകാലത്ത് ഈശ്വരകൃപ അനുഭവമായ സംഭവങ്ങള്‍ അനേകമാണ്. തന്റെ തീര്‍ത്ഥാടനകാലത്തൊരിക്കല്‍ പണം കൊണ്ടുനടക്കില്ലെന്ന് സ്വാമിജി പ്രതിജ്ഞയെടുത്തു. ആരെങ്കിലും തീവണ്ടി ടിക്കറ്റു കൊടുത്താല്‍ അദ്ദേഹം സ്വീകരിക്കും. അല്ലെങ്കില്‍ സഞ്ചരിക്കേണ്ട ദൂരം മുഴുവന്‍ നടക്കും. ഒരിക്കല്‍ അങ്ങനെ ആരോ ടിക്കറ്റു വാങ്ങിക്കൊടുത്തതുകൊണ്ട് അദ്ദേഹം തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്നു. വേനല്‍ക്കാലം, ഉച്ചസമയം. നല്ല ചൂടുണ്ട്. സ്വാമിജിയുടെ കൈവശം വെള്ളവുമില്ലായിരുന്നു. തീവണ്ടിയില്‍ സ്വാമിജിയുടെ എതിര്‍വശത്ത് ഒരു വ്യാപാരി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക് സംന്യാസിമാരെ ഇഷ്ടമില്ല. സംന്യാസിമാര്‍ പട്ടിണിയിലാവുന്നതു നല്ലതു തന്നെ എന്നായിരുന്നു അയാളുടെ നിലപാട്. സ്വാമിജിക്കു ദാഹിക്കുന്നുണ്ടെന്നും വെള്ളം വാങ്ങി കുടിക്കാന്‍ പണമില്ലെന്നും വ്യാപാരിക്കു മനസ്സിലായി. സ്വാമിജിയുടെ പ്രയാസം കണ്ട് അയാള്‍ അദ്ദേഹത്തെ കളിയാക്കിക്കൊണ്ടു പറഞ്ഞു, ‘സംന്യാസിയായതിനാല്‍ നിങ്ങള്‍ക്കു വെള്ളംപോലും വാങ്ങാന്‍ കഴിയുന്നില്ല. എന്നെപ്പോലെ എന്തുകൊണ്ടു നിങ്ങള്‍ക്കു ജോലി ചെയ്ത് പണമുണ്ടാക്കിക്കൂടാ?’ ജോലി ചെയ്തു പണമുണ്ടാക്കി ജീവിക്കേണ്ടതിനെപ്പറ്റി അയാള്‍ സ്വാമിജിയെ ഉപദേശിച്ചു. എന്നാല്‍ സ്വാമിജി മിണ്ടാതിരുന്നു.  

വണ്ടി ഒരിടത്തു നിന്നപ്പോള്‍ സ്വാമിജിയും ആ വ്യാപാരിയും ഇറങ്ങി. സ്വാമിജി അവിടെ കത്തുന്ന വെയിലില്‍ നില്‍ക്കുമ്പോള്‍, തലയില്‍ ഒരു കെട്ടുമായി ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു. വന്നയാള്‍ ഉടനെ വ്യത്തിയുള്ള ഒരിടത്ത് ഒരു പായ വിരിക്കുകയും അതിനുമുന്നില്‍ താന്‍ കൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ വെക്കുകയും ചെയ്തു. അദ്ദേഹം സ്വാമിജിയെ വിളിച്ചു പറഞ്ഞു,’സ്വാമിജി! ഞാന്‍ താങ്കള്‍ക്കായി കൊണ്ടുവന്ന ഈ ഭക്ഷണം കഴിക്കൂ.’ സ്വാമിജി ആശ്ചര്യത്തോടെ പറഞ്ഞു, ‘താങ്കള്‍ക്കു തെറ്റിയെന്നു തോന്നുന്നു. ഞാന്‍ മറ്റാരോ ആണെന്നു നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.’ പക്ഷേ വന്നയാള്‍ പറഞ്ഞു, ‘അല്ല, ഞാന്‍ കണ്ട സ്വാമി താങ്കള്‍തന്നെയാണ്.’ ‘നിങ്ങളെന്താണ് പറയുന്നത്? നിങ്ങള്‍ എവിടെയാണ് എന്നെ കണ്ടത്?,’ സ്വാമിജി ചോദിച്ചു. വന്നയാള്‍ പറഞ്ഞു, ‘മധുരപലഹാരം വില്‍ക്കുന്ന ഒരു കച്ചവടക്കാരനാണ് ഞാന്‍. ഉച്ചഭക്ഷണത്തിനുശേഷം ഞാനൊന്നു മയങ്ങുകയായിരുന്നു. പെട്ടെന്ന് ഭഗവാന്‍ ശ്രീരാമന്‍ പ്രത്യക്ഷപ്പെട്ട് അങ്ങയുടെ മുഖം കാണിച്ചുതന്നു. അങ്ങ് ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെടുകയാണെന്നു ഭഗവാന്‍ പറഞ്ഞു. അങ്ങേയ്‌ക്കായി പൂരിയും മധുരപലഹാരവും നല്‍കാന്‍ അദ്ദേഹം ആജ്ഞാപിച്ചു. ആദ്യം ഞാന്‍ അതു വെറും സ്വപ്‌നമാണെന്നു കരുതി. പക്ഷേ അദ്ദേഹം വീണ്ടും പ്രത്യക്ഷനായി അങ്ങേയ്‌ക്കു ഭക്ഷണം നല്‍കാന്‍ പറഞ്ഞു. ദയവായി വന്ന് ഈ ഭക്ഷണം കഴിച്ചാലും. എനിക്കു ഭഗവാന്റെ ആജ്ഞ അനുസരിച്ചേ മതിയാകൂ.’ ഇത്രയും പറഞ്ഞ് അയാള്‍ സ്വാമിജിയെ ഭക്ഷണത്തിനു ക്ഷണിക്കുകയും തന്നെ അനുഗ്രഹിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. സ്വാമിജി അത്ഭുതപരതന്ത്രനായി. ശ്രീരാമന്റെ കൃപയോര്‍ത്ത് അദ്ദേഹം കണ്ണുനീരണിഞ്ഞു. ഇതെല്ലാം നോക്കിക്കൊണ്ടിരുന്ന വ്യാപാരി ആശ്ചര്യചകിതനായി. അയാള്‍ സ്വാമിജിയോടു ക്ഷമ യാചിക്കുകയും അദ്ദേഹത്തെ വണങ്ങുകയും ചെയ്തു.  

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.