പാലക്കാട്: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചരണത്തിന് അകമ്പടി നല്‍കിയ വാഹനത്തില്‍ നിന്ന് വടിവാള് റോഡില്‍ വീണത് വന്‍വിവാദമായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് ട്രോളായും സമൂഹ്യമാധ്യങ്ങളില്‍ വടിവാള്‍ വിഷയം നിറഞ്ഞുനിന്നിരുന്നു. ഇതില്‍ അസ്വസ്ഥനായ എംബി രാജേഷ് പോലീസില്‍ പരാതി നല്‍കുകയും ഒറ്റദിവസം കൊണ്ട് ട്രോള്‍ ഉണ്ടാക്കിയ യുവാവിനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
മണ്ണാര്‍ക്കാട് കാരാകുറിശി വാഴമ്പുറം ഹരി തമ്പായി(ഹരിപ്രസാദ്)യെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രംഗത്തെത്തുകയും ചെയ്തിരുന്നു. ആവിഷ്‌കാര സ്വതന്ത്രം എല്ലാവര്‍ക്കുമുണ്ടെന്നും അത് ആരുടെയും കുത്തകയല്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു. എംബി രാജേഷ് ഒരുവടിവാള്‍ കടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം ട്രോളാക്കിയതിനാണ് ഹരിയെ അന്ന് അറസ്റ്റ് ചെയ്ത്. ഈ സംഭവവും തിരുവന്തപുരത്തെ യ്യൂട്യൂബര്‍ വിഷയവുമായി ചേര്‍ത്ത് ഹരിയിട്ട് ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്.
ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സൈബര്‍ നിയമങ്ങള്‍ ശക്തമല്ല, കേസെടുക്കാന്‍ വകുപ്പില്ല, കേന്ദ്ര സര്‍ക്കാരിന്റ പിടിപ്പ് കേട് എന്നൊക്കെ കുറേ പേര്‍ മെഴുകി വെക്കുന്നത് കണ്ടു.. അവരോടാണ്..
2019 April 6 ന് കാലത്ത് പോസ്റ്റ് ചെയ്യപ്പെട്ട ഒരു ട്രോളിന്മേല്‍, April 16 നോ മറ്റോ സ്ഥലം SP ക്ക് നേരിട്ട് പരാതി പോകുന്നു, തുടര്‍ന്ന് April 18 ന് പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുമുള്ള പോലീസ് പട, ശ്രദ്ധിക്കണം ട്രോളിട്ട യുവാവിന്റെ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 40 km മാറിയാണ് ഈ പറയുന്ന നോര്‍ത്ത് സ്റ്റേഷന്‍, ട്രോളിട്ട യുവാവിന്റെ വീടിന് വടക്കോട്ട് 9 ഉം, തെക്കോട്ട് 8 ഉം കി.മീ വ്യത്യസത്തില്‍ രണ്ട് പോലീസ് സ്റ്റേഷനുകളുണ്ട്, മാത്രമല്ല ഒന്ന് ഫോണ്‍ വിളിച്ച് ഹാജരാവാന്‍ പറഞ്ഞാല്‍ ഏത് സ്റ്റേഷനിലും സ്വമേധയാ ഹാജരാകുന്ന പൂരം നക്ഷത്രക്കാരനും, അവിവാഹിതനും, സുന്ദരനുമായ മാന്യ വ്യക്തി കൂടിയാണ് പ്രസ്തുത യുവാവ് എന്നത് പാലക്കാട്ടെ ഓരോ മൈല്‍ക്കുറ്റികള്‍ക്കു വരെ അറിയാവുന്ന കാര്യവുമാണ്.. ഹാ മാറ്ററീന്ന് പോയി, അങ്ങനെ ആ ദൂരേന്ന് വന്ന പോലീസ് പട ട്രോളിട്ട യുവാവിന്റ വീട് വളയുന്നു, അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് ഉച്ചക്ക് 3 മണി വരെ കേസ് ഫയല്‍ ചെയ്യാതെ ഇരുന്ന് ശേഷം അറഞ്ചം പുറഞ്ചം വകുപ്പുകള്‍ കേറ്റി ആളെ റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റുന്നു..
അതായത് രണ്ട് നാള്‍, വെറും രണ്ട് നാള്‍ കൊണ്ടാണ് ഒരു സൈബര്‍ കേസില്‍ SP ഉത്തരവിട്ട് CI യുടെ മേല്‍നോട്ടത്തില്‍ SI അറസ്റ്റ് രേഖപ്പെടുത്തി നടപടി വന്നതും ആള്‍ അകത്തായതും. അതും അശ്ലീലമോ, ആഭാസമോ, രാഷ്‌ട്ര വിരുദ്ധ പ്രവൃത്തിയോ, നുണ പ്രചരണമോ ചെയ്ത കേസിനല്ല നൂറിലധികം പേര്‍ കാണ്‍കെ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ നിന്നും മറിഞ്ഞ് വീണ ബൈക്കില്‍ വടിവാള്‍ കണ്ട്, മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ വെച്ച് ആക്ഷേപഹാസ്യത്തിലൂന്നിയ ട്രോള്‍ ഉണ്ടാക്കിയ കേസിന്..
സൈബര്‍ രംഗത്തെ പരാതിയിന്മേല്‍ ഇങ്ങനെ ക്വിക് ആക്ഷന്‍ എടുക്കുന്ന പോലീസും, അതിനുള്ള നിയമങ്ങളും ഉള്ള ഒരു സ്ഥലത്ത് സംസ്ഥാന DGP ക്കും, മുഖ്യമന്ത്രിക്കും വരെ നേരിട്ട് പരാതി നല്‍കിയ, അതും സര്‍വ്വോപരി ഇടത്പക്ഷ പ്രവര്‍ത്തകയുമായ ഒരു സെലിബ്രിറ്റിക്ക് ‘വേണ്ടത്ര നിയമമില്ലാത്തതിനാല്‍’ പരാതിപ്പെട്ടവനെ കേറി തല്ലേണ്ടി വന്നു എന്ന ന്യായം പറയരുത് ok?..
തേങ്‌സ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: