തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീല വീഡിയോ ചെയ്തയാളെ താമസസ്ഥലത്ത് എത്തി മര്‍ദ്ദിച്ചതിന്റെ നിയമ വശം എന്തായാലും സംസ്ഥാനത്തെ നിയമ പരിപാലനത്തിന്റെ പൊള്ളത്തരമാണ് വെളിപ്പെടുത്തിയത്. സ്ത്രീവിരുദ്ധതയും ലൈംഗിക പരാമര്‍ശവും നടത്തിയെന്നു പറഞ്ഞ് പരാതി പറയേണ്ടിടത്തെല്ലാം പരാതിപെട്ടിട്ടും ഫലമില്ലതിരുന്നതിനാലാണ് നിയമം കയ്യിലെടുത്തു ദേഹോപദ്രവം നടത്തിയതെന്നാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നിലപാട്.
അങ്ങനെ വരുമ്പോള്‍ കൊടുത്ത അടിയും ഒഴിച്ച കരിയോയിലും ആഭ്യന്തരം കൈയ്യാളുന്ന പിണറായി വിജയന്റെ മുഖത്താണ്. തുറന്നു കാട്ടിയത് സംസ്ഥാനത്തെ സ്ത്രീ സംരക്ഷണത്തിന്റെ ദയനീയ ചിത്രവും. അല്ലങ്കില്‍ ഫെമിനിസത്തിന് മാതൃക കാട്ടി പുരുഷനെ പഞ്ഞിക്കിട്ട് നവോത്ഥാനം നടപ്പിലാക്കാന്‍ അവസരം നല്‍കിയതിന് പിണറായിയുടെ പോലീസിന് ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നന്ദി പറയണം. നിയമപരമായി നേരിടാവുന്ന വിഷയം തല്ലി തെറിവിളിച്ചു കരിഓയില്‍ ഒഴിച്ചു അത് വീഡിയോ എടുത്ത് പ്രചരിപ്പിച്ച ഫെമിനിസത്തോട് യോജിക്കാം, യോജിക്കാതിരിക്കാം.
കുഞ്ഞു പെണ്‍കുട്ടികളുടെ പീഡനം മുതല്‍ കിണറ്റില്‍ വീഴുന്ന കന്യാസ്ത്രീകളെയും ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയും ഒന്നും കാണാത്ത, അറിഞ്ഞ ഭാവം നടിക്കാത്ത വനിതകള്‍, സോഷ്യല്‍ മീഡിയ വഴി സ്ത്രീവിരുദ്ധത പറഞ്ഞതിന് ഗുണ്ടകളായി മാറിയതും മാറുന്ന കാലഘട്ടത്തിലെ കാഴ്ചയായി കരുതാം.
ഭാഗ്യലക്ഷ്മിയെ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നു പറഞ്ഞ് പരോക്ഷമായി യൂട്യൂബിലൂടെ ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍ ഒപ്പം അടിക്കാന്‍ വന്ന ദിയ സനയ്ക്ക് സ്ത്രീവിരുദ്ധ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ എന്ത് അവകാശം ? ബിഗ് ബോസ് താരമായ ദിയ സന ഫെമിനിസം കാട്ടേണ്ടിയിരുന്നത് ബിഗ് ബോസ് ജേതാവായിരുന്ന തരികിട സാബുവിനോടായിരുന്നു. ലസിതാ പാലയ്ക്കലിനെതിരെ തരികിട നടത്തിയ ഹീനമായ സ്ത്രീവിരുദ്ധപരാമര്‍ശം കണ്ടില്ലേ ?
ലസിത പാലയ്ക്കലിനെ അപമാനിച്ചതിന് കണ്ണൂര്‍ പാനൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ലസിത പാലയ്ക്കല്‍ അന്ന് പാനൂര്‍ സിഐ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സാബു ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയില്‍ പിന്നീട് പ്രത്യക്ഷപ്പെടുകയാണുണ്ടായത്. അടിക്കുകയായിരുന്നെങ്കില് ദിയ അടിക്കേണ്ടിയിരുന്നത് തരികിടയുടെ കരണത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: