പേരൂര്‍ക്കട: നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഭരണസിരാകേന്ദ്രമായ കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്റെ പലഭാഗങ്ങളും ചോര്‍ന്നൊലിക്കുന്നു. മഴ കനക്കുമ്പോഴാണ് പ്രശ്നം. ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നുള്ള ചോര്‍ച്ച അല്ലെന്നും രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയില്‍ വെള്ളം കെട്ടിനിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്നതാണ് കാരണമെന്നുമാണ് സൂചന.
അതേസമയം കെട്ടിടത്തിലൂടെ കടന്നു പോകുന്ന കുടിവെള്ള പൈപ്പുകളില്‍ ഏതെങ്കിലും പൊട്ടിയത് ആണോ പ്രശ്നത്തിന് കാരണമെന്നും സംശയമുണ്ട്. എന്നാലും ഭിത്തികള്‍ക്കിടയിലൂടെ വെള്ളം നിലത്തേക്ക് ഇറങ്ങുന്നത് പ്രശ്നം ആകുന്നുണ്ട്. സിവില്‍ സ്റ്റേഷന് എ, ബി ബ്ലോക്കുകളില്‍ ബി ബ്ലോക്ക് കെട്ടിടത്തിലെ തൂണുകള്‍ക്കും ഭിത്തികള്‍ക്കും ഇടയിലൂടെയാണ് വെള്ളം വീഴുന്നത്. ഇത് സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ഇവിടത്തെ ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണി യഥാസമയം നടന്നിരുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: