കല്‍പ്പറ്റ: വയനാട്ടിലും രോഗവ്യാപനം ഉയരുന്നു. ഇന്നലെ 172 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 111 പേര് രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര് വിദേശത്തു നിന്നും 15 പേര് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3215 ആയി.
2480 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 719 പേരാണ് ചികിത്സയിലുള്ളത്. മുട്ടില്‍ പഞ്ചായത്തിലെ 35 പേര്, 28 പടിഞ്ഞാറത്തറ സ്വദേശികള്‍, 19 മേപ്പാടി സ്വദേശികള്‍, 11 വെള്ളമുണ്ട സ്വദേശികള്‍, 10 എടവക സ്വദേശികള്‍, 7 കല്‍പ്പറ്റ സ്വദേശികള്‍, ബത്തേരി, മീനങ്ങാടി സ്വദേശികളായ 6 പേര് വീതം, തിരുനെല്ലി, മാനന്തവാടി സ്വദേശികളായ 5 പേര് വീതം, അമ്പലവയല്‍, പൊഴുതന സ്വദേശികളായ 3 പേര് വീതം, കണിയാമ്പറ്റ, തൊണ്ടര്‍നാട്, പനമരം, മുള്ളന്‍കൊല്ലി, കോട്ടത്തറ സ്വദേശികളായ 2 പേര് വീതം, നെന്മേനി, നൂല്‍പ്പുഴ, തരിയോട്, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്, രണ്ട് കോഴിക്കോട് സ്വദേശികള്‍, ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് സ്വദേശിനി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇതില്‍ മേപ്പാടി, എടവക, കോട്ടത്തറ, കോഴിക്കോട് സ്വദേശികളായ ഓരോരുത്തര് ആരോഗ്യ പ്രവര്‍ത്തകരാണ്.
സെപ്റ്റംബര്‍ 19 ന് ദുബായില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, അന്നുതന്നെ ഖത്തറില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, സെപ്തംബര്‍ 14ന് ഉത്തരാഖണ്ഡില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന 2 തൊണ്ടര്‍നാട് സ്വദേശികള്‍, സെപ്റ്റംബര്‍ 16ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, സെപ്റ്റംബര്‍ 17ന് തമിഴ്നാട്ടില്‍ നിന്ന് വന്ന 2 എടവക സ്വദേശികള്‍, അന്നുതന്നെ കര്‍ണാടകയില്‍ നിന്ന് വന്ന 3 പനമരം സ്വദേശികള്‍, ഒരു നെന്മേനി സ്വദേശി, സെപ്റ്റംബര്‍ 14ന് കര്‍ണാടകയില്‍ നിന്ന് വന്ന പനമരം സ്വദേശി, അന്ന് തന്നെ ബാംഗ്ലൂരില്‍ നിന്ന് വന്ന ബത്തേരി സ്വദേശി, സെപ്റ്റംബര്‍ 9ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, ഒരു മേപ്പാടി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗബാധിതരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: