ദുബായ്: കൂടുതല്‍ ബൗണ്ടറികളും സിക്സറുകളും നേടാന്‍ കഴിയാതെ പോയതാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്. റൈഡേഴ്സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് കാരണമെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍.
വിക്കറ്റുകള്‍ക്കിടയിലൂടെ ഓടി റണ്‍സ് നേടുന്നതില്‍ ഒരു പരിധിവരെ ഞങ്ങള്‍ വിജയിച്ചു. എന്നാല്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടി സ്കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. 35ഓളം പന്തുകളില്‍ റണ്‍സ് നേടാനായില്ല. ടി20യില്‍ ഇത് അംഗീകരിക്കാനാകില്ല. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചിലാണ് ബാറ്റ്സ്മാന്മാര് റണ്‍സ് നേടാന്‍ വിഷമിച്ചതെന്ന് വാര്‍ണര്‍ പറഞ്ഞു. ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനത്തെ വാര്‍ണര്‍ ന്യായീകരിച്ചു. ഡെത്ത് ബൗളിങ്ങിലാണ് ടീമിന്റെ കരുത്ത്. അതിനാലാണ് ബാറ്റിങ് തെരഞ്ഞെടുത്തത്.കൊല്‍ക്കത്ത ഏഴു വിക്കറ്റിനാണ് സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ നാല് വിക്കറ്റിന് 142 റണ്‍സ് നേടി. മറുപടി പറഞ്ഞ കൊല്‍ക്കത്ത 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: