തിരുവനന്തപുരം : ലൈഫ് മിഷന് അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് തുരങ്കം വെക്കാന്‍ സംസ്ഥാ സര്‍ക്കാറിനാകും. വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതും അതിനുവേണ്ടി. ആവസ്യമായ രേഖകള്‍ സിബിഐയ്ക്ക് കൊടുക്കാതെ അന്വേഷണം ഇല്ലാതാക്കുകയാണ് തന്ത്രം.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് 2017 ജനുവരി 18 ന് കേസ് രെജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുള്ളതാണ്. സിപിഎം , കോണ്‍ഗ്രസ് -ലീഗ് നേതാക്കള്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തിരുന്നു.രണ്ട് സര്‍ക്കാരുകളും സിബിഐ അന്വേഷണത്തെ തുരങ്കം വെക്കാന്‍ ശ്രമിച്ചു. ഫയലുകള്‍ ക്രൈം ബ്രാഞ്ച് സിബിഐക്ക് കൈമാറിയില്ല. സമ്മര്‍ദ്ദം മുറുകിയപ്പോള്‍ ക്രൈം ബ്രാഞ്ച് ആദ്യം 33 ഫയല്‍ കൊടുത്തു. പ്രധാന 20 ഫയലുകള്‍ക്ക് വേണ്ടി സിബിഐ വീണ്ടും കോടതിയെ സമീപിച്ചു. എല്ലാ ഫയലുകളും ഉടനെ കൈമാറാന്‍ 2019 ഫെബ്രുവരി 8 ന് കോടതി ഉത്തരവിട്ടു. ഇതുവരെ പ്രധാന ഫയലുകള്‍ നല്‍കിയിട്ടില്ല.
ഇതേ തന്ത്രം ലൈഫ് മിഷന് കേസിലും എടുക്കാനാകും.
സിബിഐ കേസ് എടുത്തതിന് പിന്നാലെ വിജിലന്‍സ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളെല്ലാം കസ്റ്റഡിയില്‍ എടുത്തു. അന്വേഷണചുമതലയുള്ള വിജിലന്‍സ് ഉദ്യോഗസ്ഥന് സിപിഎമ്മിനുവേണ്ടി എന്തു നെറികേടും കാണിക്കുന്നവരാണ്. രേഖകള്‍ നശിപ്പിക്കാനോ മാറ്റംവരുത്താനോ സാധ്യയുണ്ട്. രേഖകളെല്ലാം വിജിലന്‍സ് കൈപ്പറ്റിയതിനെ സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്. കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നീളുന്ന സാഹചര്യത്തില്‍ സിബിഐ ഈ രേഖകള്‍ പരിശോധനയ്ക്കായി വിജിലന്‍സിനോട് ആവശ്യപ്പെടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: