തിരുവനന്തപുരം: ബെന്നി ബഹനാനു പിന്നാലെ രാജിയുമായി കോഴിക്കോട് എംപി കെ.മുരളീധരന്. കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം മുറളീധരന് ഒഴിഞ്ഞു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കത്തയച്ചതായി കെ. മുരളീധരന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഒരാള്‍ക്ക് ഒരു പദവി ചട്ടം അനുസരിച്ചാണ് സ്ഥാനം ഒഴിയുന്നുവെന്നാണ് കത്തില്‍ പറയുന്നതെങ്കിലും പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി ഭാരവാഹികളുടെ പട്ടിക തയാറാക്കിയതില്‍ മുരളീധരന് ചില എതിര്‍പ്പുകള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി.
ബെന്നി ബഹനാന്റെ ഒഴിവിലേയ്ക്ക് എംഎം. ഹസന് എത്താനാണ് സാധ്യത. തെരെഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനവും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: