ന്യൂദല്‍ഹി : കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പ്രതിരോധം കര്‍ശ്ശനമാക്കി ഇന്ത്യ. ചൈന വീണ്ടും പ്രകോപനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. പ്രദേശത്തെ സൈനിക സുരക്ഷ നേരത്തെ വര്‍ധിപ്പിച്ചിരുന്നതാണ്.
പ്രതിരോധം ശക്തമാക്കി ടി- 72, ടി- 90 ടാങ്കുകളും കരസേന വിന്യസിച്ചിട്ടുണ്ട്. ദീര്‍ഘകാല പോരാട്ടം ആവശ്യമെങ്കില്‍ അതിനും സുസജ്ജമായിക്കൊണ്ടാണ് ഇന്ത്യന്‍ കരസേന നീക്കം നടത്തുന്നത്. 14,500 അടി ഉയരത്തില്‍ ചൈന ഉയര്‍ത്തുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ സന്നദ്ധമാണ് എന്ന് വിളിച്ചോതുന്നതാണ് മേഖലയില്‍ ഇന്ത്യ ഉയര്‍ത്തിയിരിക്കുന്ന സൈനിക സന്നാഹങ്ങള്‍.
ചുമാര്‍- ഡെംചോക് മേഖലയിലെ മൈനസ് നാല്‍പ്പത് ഡിഗ്രി താപനിലയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബി എം പി-2 ഇന്‍ഫന്‍ട്രി ടാങ്കുകളും മേഖലയില്‍ ഇന്ത്യ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയായി വിലയിരുത്തപ്പെടുന്ന മേഖലയില്‍ ചൈനക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ഇന്ത്യന്‍ സേന. അതിവേഗം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനവും ആയുധ വിന്യാസവും മേഖലയില്‍ ചൈനയുടെ നെഞ്ചിടിപ്പ് ഏറ്റുന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: