കോട്ടയം : കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്വെന്ന് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. ദീര്‍ഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സി.എഫ്. തോമസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരില്‍ ഒരാളാണ്.
അതിനുശേഷം കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ ചങ്ങനാശേരി മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പിന്നീട് കേരളാ കോണ്‍ഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി പ്രവര്‍ത്തിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പതിനൊന്നാം നിയമസഭയില്‍ ഗ്രാമവികസനം, രജിസ്ട്രേഷന്, ഖാദി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി ഒമ്പത് തവണ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സില്‍. കെ.എം. മാണിക്ക് ശേഷം രണ്ടാമത്തെ സ്ഥാനം സി.എഫ്. തോമസിനായിരുന്നു. മാണിയുടെ മരണശേഷം ജോസഫ് പക്ഷത്തിനൊപ്പം ചേരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: