സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രമായ ‘ദില്‍ ബേചാരെ’, സഞ്ജയ് ദത്തിന്റെ ‘സഡക്2’ എന്നീ സിനിമകള്‍ക്ക് ശേഷം അക്ഷയ് കുമാര്‍ – രാഘവാ ലോറന്‍സ് ചിത്രമായ ‘ലക്ഷ്മി ബോംബും’ ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ് ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്. ദീപാവലി വെടിക്കെട്ടായി നവംബര്‍ 9 – നാണ് ചിത്രം ഒടിടി പ്ലാറ്റുഫോമില്‍ റിലീസ് ചെയ്യുക. ഇതിനോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വീഡിയോ അണിയറക്കാര്‍ പുറത്തു വിട്ടത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്ഷിച്ചിരിക്കയാണ്.
തമിഴില്‍ രാഘവാ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്കാണ് ‘ലക്ഷ്മി ബോംബ്’. അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറന്‍സ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിട്ടുള്ളത്. കിയാരാ അദ്വാനിയാണ് നായിക. ഹൊറര്‍ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബിലെ മറ്റു അഭിനേതാക്കള്‍. തുഷാര്‍ കപൂര്‍, മുസ്ഖാന് ഖുബ്ചന്ദാനി എന്നിവരാണ്. അക്ഷയ് കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും ‘ലക്ഷ്മി ബോംബി’ ലേതെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. അത് കൊണ്ടു തന്നെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കയാണ്. അക്ഷയ്കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം ബ്ലോക്ക് ബസ്റ്റര്‍ വര്‍ഷമായിരുന്നു. ‘ലക്ഷ്മി ബോംബ്’ അതിന്റെ തുടര്‍ച്ചയാവുമെന്ന ആത്മവിശ്വാസമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: