തിരുവനന്തപുരം: ഫെമിനിസ്റ്റുകളെ മോശമായ രീതിയില്‍ ചിത്രീകരിച്ച് വീഡിയോ ഇറക്കിയെന്ന് ആരോപിച്ച് യുട്യൂബറെ കായികമായി അക്രമിച്ച് സിപിഎം ആക്ടിവിസ്റ്റുകള്‍. ഡബ്ബിങ്ങ് ആര്‍ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മിയും ബിഗ് ബോസ് മത്സരാര്ത്ഥിയായിരുന്നി ദിയ സനയും ചേര്‍ന്നാണ് കായികമായി അക്രമിച്ചത്.
യുട്യൂബറെ ആക്രമിക്കുന്ന വീഡിയോ ദിയ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. യുട്യൂബറെ അസഭ്യമായ രീതിയില്‍ ഫെമിനിസ്റ്റുകളെ ചിത്രീകരിച്ചതിനുള്ള പ്രതികരണമാണിതെന്ന് ഇവര്‍ പറയുന്നു. ഡോക്ടര്‍ വിജയ് പി നായര്‍ എന്നയാള്‍ പ്രഥമ വനിതാ കമ്മീഷന് അധ്യക്ഷ സുഗതകുമാരിയെയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റായ ഭാഗ്യലക്ഷ്മിക്കെതിരെയും മോശമായ രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഫെമിസ്റ്റുകള്‍ക്കെതിരെയും അശ്ലീല പരാമര്‍ശം ഇയാള്‍ വീഡിയോയില്‍ നടത്തിയിരുന്നു.
ഇത് ചോദ്യം ചെയ്യാനെത്തിയ ഭാഗ്യലക്ഷ്മിയും ദിയ സനയും യുട്യൂബറെ കായികമായി കൈകാര്യം ചെയ്യുകയും കരിയോയില്‍ തലവഴി ഒഴിക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരെ രൂക്ഷമായ രീതിയില്‍ അസഭ്യവര്‍ഷം ഇവര്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
ഇയാള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സിപിഎം ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കായികമായ അക്രമം നടത്തിയതെന്നാണ് ഇവര്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോ വൈറലായതോടെ ഇരുപക്ഷവും പിടിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: