ജനീവ: കൊറോണ വൈറസിനെതിരെ ലോക രാഷ്ട്രങ്ങൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം പേർ കൂടി രോഗബാധിതരാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. വൈറസിനെതിരെ ആഗോളതലത്തിൽ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും.
20 ലക്ഷം പേർ കൊറോണയെ തുടർന്നു മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത സംഖ്യയാണ്. എന്നാൽ, കൂട്ടായ പ്രവർത്തനമില്ലെങ്കിൽ അതിലേക്ക് നീങ്ങുമെന്നും ഇത് വളരെ നിർഭാഗ്യകരമായ കാര്യമാണെന്നും ലോകാരോഗ്യസംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വെർച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിന്റെ ഉത്പാദനം, വിതരണം എന്നീ വിഷയങ്ങളിലും ലോകം അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: