ന്യൂദല്‍ഹി : ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാടില്‍ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി രാംനാഥ് കോവിന്ദ്. എസ്.പി. ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷ്ടമായി.
പാടും നിലാവെന്ന് ആരാധകര്‍ വിളിക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും നിരവധി ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും രാഷ്ട്രപതി ട്വിറ്ററിലൂടെ അറിയിച്ചു.
എസ്പിബിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി. സമാനതകളില്ലാത്ത സംഗീത രചനകളിലൂടെ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.
ഇതിഹാസ സംഗീതജ്ഞനും പിന്നണി ഗായകനുമായ പത്മഭൂഷണ്‍ എസ.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ അതീവ ദുഃഖിതനാണ്. സ്വരമാധുര്യമുള്ള ശബ്ദത്തിലൂടെയും സമാനതകളില്ലാത്ത സംഗീത രചകളിലൂടെയും അദ്ദേഹം എന്നും ഓര്‍മ്മകളില്‍ നിലനില്ക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ഓം ശാന്തി ഓം. അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: