സംസ്കൃത ഭാഷയോട് എസ്.പി. ബാലസുബ്രഹ്മണ്യത്തിന് വലിയ സ്നേഹമായിരുന്നു. സംസ്കൃത പഠനത്തിനായി സ്വന്തം കുടുംബ വീട് തന്നെ അദ്ദേഹം ദാനം ചെയ്തു. നല്ലൂര് ജില്ലയിലെ തിപ്പരാജുവാരി തെരുവിലെ കുടുംബവീടാണ് എസ്പിബി വിട്ടുനല്‍കിയത്. സംസ്കൃതഭാഷയുടെ പ്രചരണത്തിനും ഗവേഷണത്തിനുമായിട്ടാണ് വീട് നല്‍കിയത്.
കാഞ്ചി കാമകോഠി പീഠത്തിനാണ് സമര്‍പ്പിച്ചത്. മഠത്തിന് വേണ്ടി ശ്രീ വിജയേന്ദ്ര സരസ്വതി സ്വാമിയാണ് സംസ്കൃത വേദ പാഠശാലക്കായി ഗായകന്റെ കുടുംബവീട് ഏറ്റുവാങ്ങിയത്. മഠത്തിലെത്തി ഗായകനും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് കുടുംബ വീടിന്റെ രേഖകള്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: