Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

കേട്ട് മതിയാകാത്ത പാട്ടുകള്‍….

മലയാള ഭാഷയെയും മലയാളികളെയും ഏറെ ഇഷ്ടമായിരുന്നു എസ്പിബിക്ക്. യേശുദാസിനോടും ചിത്രയോടും മാനസികമായ അടുപ്പം അദ്ദേഹം കാത്തു സൂക്ഷിച്ചു. 125 ഓളം മലയാളം പാട്ടുകള്‍ അദ്ദേഹം പാടി. 1969ല്‍ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാറിന്റെ രചനയില്‍ ദേവരാജന്‍ സംഗീതം നല്‍കിയ ''ഈ കടലും മറുകടലും..'' എന്ന ഗാനം പാടിയായിരുന്നു തുടക്കം

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Sep 25, 2020, 03:58 pm IST
in Music

മലയാള ഭാഷയെയും മലയാളികളെയും ഏറെ ഇഷ്ടമായിരുന്നു എസ്പിബിക്ക്. യേശുദാസിനോടും ചിത്രയോടും മാനസികമായ അടുപ്പം അദ്ദേഹം കാത്തു സൂക്ഷിച്ചു. 125 ഓളം മലയാളം പാട്ടുകള്‍ അദ്ദേഹം പാടി. 1969ല്‍ കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാറിന്റെ രചനയില്‍ ദേവരാജന്‍ സംഗീതം നല്‍കിയ ”ഈ കടലും മറുകടലും..” എന്ന ഗാനം പാടിയായിരുന്നു തുടക്കം. ചിത്രവും പാട്ടും ഹിറ്റായി. 2018വരെ നിരവധി പാട്ടുകള്‍. 2018ല്‍ ‘കിണര്‍’ എന്ന ചിത്രത്തിനായാണ് പാടിയത്. മലയാളി മറക്കാത്ത നിരവധി പാട്ടുകള്‍ അദ്ദേഹത്തിന്റെ ശബ്ദസൗകുമാര്യത്തിലൂടെ അനുഭവിക്കാനായി. ശങ്കരാഭരണം തരംഗമായപ്പോള്‍ എസ്ബിയും താരമാകുകയായിരുന്നല്ലോ. അദ്ദേഹത്തോടുള്ള ആരാധന മലയാളിക്കും ഏറിയത് ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെയാണ്. കമലഹാസന്‍ ചിത്രം സാഗരസംഗമം കേരളത്തില്‍ ഹിറ്റായപ്പോഴും എസ്പിബിയെമലയാളം അകമഴിഞ്ഞ് സ്‌നേഹിച്ചു.

1989ല്‍ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ‘കളിക്കളം ഇത് കളിക്കളം…’ എന്ന പാട്ട് ഏറെ ആകര്‍ഷകമായിരുന്നു. ആ പാട്ടില്ലാതെ ആ സിനിമ സങ്കല്പിക്കാനാകില്ല. എന്നും മലയാളികളുടെ ചുണ്ടിലെ ഈണമാണ് ‘താരാപഥം ചേതോഹരം…’ എന്ന പാട്ട്. അനശ്വരം എന്ന ചിത്രത്തിനായി പി.കെ. ഗോപി എഴുതി ഇളയരാജ സംഗീതം നല്‍കിയ ഗാനം എസ്പിബി പാടിയ മലയാള ചലച്ചിത്ര ഗാനങ്ങളില്‍ ആസ്വാദകരേറെ ഇഷ്ടപ്പെടുന്നതാണ്. സര്‍പ്പം എന്ന ചിത്രത്തിനായി കെ.ജെ ജോയി സംഗീതം നല്‍കി ബിച്ചുതിരുമല എഴുതിയ ‘സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ…’ എന്ന ഗാനം യേശുദാസിനും സുശീലയ്‌ക്കും വാണിജയറാമിനുമൊപ്പമാണ് എസ്പിബി പാടിയത്.

തുഷാരത്തിലെ ‘മഞ്ഞേവാ മധുവിധു വേള…’, പട്ടാളം ജാനകിയില്‍ പി.ജയചന്ദ്രനൊപ്പം പാടിയ ‘മേലേ മാനത്തിലെ…’, കിലുക്കത്തില്‍ ചിത്രയ്‌ക്കും എം.ജി.ശ്രീകുമാറിനുമൊപ്പം പാടിയ ‘ഊട്ടിപ്പട്ടണം…’, വാര്‍ദ്ധക്യ പുരാണത്തിലെ ‘വല്ലാത്തൊരു യോഗം…’, ദോസ്തില്‍ ബിജുനാരായണനൊപ്പം പാടിയ ‘വാനം പോലെ…’, സിഐഡി മൂസയിലെ ‘മേനെ പ്യാര്‍ക്യാ…’, ഫാന്റത്തിലെ ‘മാട്ടുപൊങ്കല്‍…’, ശിക്കാറിലെ തെലുങ്ക് ഗാനം ‘പ്രതിഘടിന്‍സു…’ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമാധുരിയില്‍ മലയാളത്തിനു കിട്ടിയ ഗാനങ്ങളുടെ നിര നീളുകയാണ്. പ്രണയിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും നൃത്തം ചെയ്യിക്കുകയും ചെയ്ത എത്രയോ പാട്ടുകള്‍.

ഹിന്ദിയിലും തിളങ്ങിയ എസ്പിബിക്ക് ആദ്യം ബോളിവുഡില്‍ നിന്ന് തിക്താനുഭവങ്ങളാണുണ്ടായത്. ഹിന്ദി ഉച്ചാരണം ശരിയല്ല എന്നു പറഞ്ഞാണ് എസ്പിബിയെയും മാറ്റിനിറുത്തിയത്. മുന്‍പ്  യേശുദാസിനും ബോളിവുഡില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ എസ്പിബി പാടിയ ഹിന്ദി ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. എസ്പിബിയുടെയും ബോളിവുഡിലെ തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകര്‍തന്നെ മാറ്റി നിര്‍ത്തിയ കാലത്താണ് ലക്ഷ്മികാന്ത്–പ്യാരേലാല്‍ സംഗീതം നല്‍കിയ ‘ഏക് ദൂജേ കേലിയേ’യിലൂടെയാണ് ഹിന്ദിയില്‍ തന്റെ ഇരിപ്പിടം അദ്ദേഹം ഉറപ്പിച്ചത്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും ഹിന്ദിയില്‍ നിന്ന് ഈ ദക്ഷിണേന്ത്യക്കാരന്‍ സ്വന്തമാക്കി.’തേരേ മേരേ ബീച്ച് മേ , കൈസാ ഹേയേ ബന്ധന്‍…’എന്ന വരികള്‍ ഇന്ത്യ മുഴുവന്‍ ഏറ്റെടുത്തു. പിന്നീട് ഹിന്ദിയില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘സാജന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ‘തുംസേ മില്‍നേ കി തമന്നാ ഹേ,  പ്യാര്‍ കാ ഇരാദാ ഹേ….’എന്ന താളത്തിനൊപ്പം ഇന്ത്യ നൃത്തം വച്ചു. ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്‌സ്പ്രസി’ന്റെ ”നികല്‍ ന ജായേ…” എന്ന പാട്ടു വരെ നീളുന്നു അദ്ദേഹത്തിന്റെ ഹിന്ദിയിലെ ജൈത്രയാത്ര.

പാട്ടുകാരന്‍ എന്ന നിലയ്‌ക്ക് പ്രത്യേകമായി എന്തെങ്കിലും തയ്യാറെടുപ്പുകളോ ചിട്ടകളോ പുലര്‍ത്തുന്നയാളല്ല അദ്ദേഹം. പാട്ടിനെ പാട്ടിന്റെ വഴിക്കും ജീവിതത്തെ അതിന്റെ വഴിക്കും വിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതിനാല്‍ ഇഷ്ടമുള്ളതെല്ലാം കഴിക്കുകയും പുകവലിക്കുകയുമൊക്കെ ചെയ്തു അദ്ദേഹം. എന്തും തുറന്നു പറയുകയും വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്തു. ഗായിക എസ്.ജാനകിയോട് വളരെയധികം ആത്മബന്ധം പുലര്‍ത്തിയിരുന്നു. രോഗബാധിതനായി ആശുപത്രിയിലെത്തുന്നതിനു മുമ്പ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ മെസ്സേജ് ശ്രദ്ധേയമായി. എസ്.ജാനകി മരിച്ചു എന്ന തെറ്റായ ഫെയ്‌സ്ബുക്ക് പ്രചരണത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

Tags: എസ്.പി. ബാലസുബ്രഹ്മണ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിരഹ ദു:ഖത്താല്‍ ഉള്‍വലിഞ്ഞുപോയ ഗായിക ചിത്രയെ വീണ്ടും പൊതുവേദികളിലേക്ക് നയിച്ചത് ലതയുടെ ഉപദേശം

Music

അണ്ണാത്തെ അതിരടി മാസ്…., എസ്.പി. ബാലസുബ്രഹ്മണ്യം അവസാനമായി പാടിയ പാട്ട് അണ്ണാത്തെ ടീം പുറത്തുവിട്ടു; മിനിട്ടുകള്‍ക്കുള്ളില്‍ വൈറല്‍; ട്രെന്‍ഡിങ്ങ്

India

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കും എസ്.പി. ബാലസുബ്രഹ്മണത്തിനും പത്മവിഭൂഷണ്‍; ചിത്രയ്‌ക്ക് പത്മഭൂഷന്‍; കൈതപ്രത്തിന് പത്മശ്രീ

Music

കള്ളം പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തു; സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിനെതിരെ എസ്പിബിയുടെ മകന്‍

Music

പ്രിയഗായകന് കണ്ണീരില്‍ കുതിര്‍ന്ന വിട; എസ്.പി. ബാലസുബ്രഹ്മണ്യം യാത്രയായി; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.