തൃശൂര്‍: ജില്ലയില്‍ ഭീതിജനകാം വിധത്തില്‍ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നു. ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 300 കണ്ടൈന്‍മെന്റ് സോണുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 30ഓളം പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ക്കു പുറമേ തൃശൂര്‍ കോര്‍പ്പറേഷനിലും ചാലക്കുടി, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, കുന്നംകുളം, ഗുരുവായൂര്‍ നഗരസഭകളിലേയും വിവിധ ഡിവിഷനുകളിലും ഇപ്പോള്‍ കണ്ടൈന്‍മെന്റ് സോണുകള്‍ നിലവിലുണ്ട്. കോറോണ രോഗവ്യാപനത്തില്‍ ജില്ലയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ് പുതിയ കണ്ടൈന്‍മെന്റ് സോണുകളുടെ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. കണ്ടൈന്‍മെന്റ് സോണുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയാണ്.
കൊറോണ മാനദണ്ഡമനുസരിച്ച് കണ്ടൈന്‍മെന്റ് സോണിലുള്ളവര്‍ക്ക് അകത്തേക്കും പുറത്തേക്കും യാത്ര പാടില്ലെന്നതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ ജനങ്ങള്‍ ദുരിതത്തിലാവുന്നു. കൊറോണ രോഗവ്യാപനം തടയുന്നതിനായാണ് ജില്ലാഭരണകൂടം കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. രോഗവ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ചില പഞ്ചായത്തുകളും നഗരസഭകളും പൂര്‍ണമായും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. സമൂഹ വ്യാപനത്തോടൊപ്പം കണ്ടൈന്‍മെന്റ് സോണുകളുടെ പ്രഖ്യാപനവും ജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തുന്നുണ്ട്. രൂക്ഷമായ സമൂഹവ്യാപനമാണ് ജില്ലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജില്ലയില്‍ കൊറോണ രോഗവ്യാപനം കുതിച്ചുയരുന്നതിനെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിയാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ഇന്നലെ 474 പേര്‍ക്കാണ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും സമ്പര്‍ക്കപട്ടികയിലുള്ളവരാണ്. 469 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചതെന്ന് സമൂഹവ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്നതിന്റെ തെളിവാണ്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ ഒമ്പത് പേരുടെ ഉറവിടവും വ്യക്തമല്ല. രോഗവ്യാപനത്തിനെതിരേ ജില്ലാഭരണകൂടവും ആരോഗ്യ വകുപ്പും അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് കുതിച്ചുയരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: