കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന്. മുഖ്യമന്ത്രിയുടെയും മന്ത്രി കെ.ടി. ജലീലിന്റെയും രാജിയാവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ച കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായ തുറന്നാല്‍ കെ.ടി. ജലില്‍ കള്ളം മാത്രമാണ് പറയുന്നത്. ഓരോദിവസം ചെല്ലുംന്തോറും പുതിയ പുതിയ തെളിവുകള്‍ പുറത്തുവരികയാണ്. എന്നാല്‍, ഖുര്‍ആന്റെ പേരു പറഞ്ഞ് രക്ഷപ്പെടാനാണ് ജലീലിന്റെ ശ്രമം. ഇക്കാര്യത്തില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന മേലങ്കി അണിയുന്ന സിപിഎം ശ്രമം വിലപ്പോവില്ല. രാജിവയ്ക്കണമെന്ന ആവശ്യവുമായാണ് സമരത്തിനിറങ്ങിയത്. രാജിവയ്ക്കുംവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: