തിരുവനന്തപുരം: ജിവി രാജ സീനിയര്‍ സെക്കന്ററി സ്പോര്‍ട്സ് സ്കൂളിനെ ഖേലോ ഇന്ത്യ പദ്ധതിയില്ഡ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ നടപടി. പദ്ധതി പ്രകാരം സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും മികച്ച പരിശീകരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും.
സ്പോര്‍ട്സ് സയന്‍സ് സെന്റര്‍ സ്ഥാപിക്കുകയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും മറ്റു കായിക വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. ഉയര്‍ന്ന നിലവാരത്തിലുള്ള കായിക ഉപകരണങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. ഇതിനായി 11.37 കോടി രൂപ സ്കൂളിനായി മാറ്റിവെയ്ക്കുകയും ചെയ്യും. ജിവി രാജ സ്കൂളിനെ ഉള്‍പ്പെടെ 8 സ്കൂളുകളെയാണ് പദ്ധതിയ്ക്കായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ തെരെഞ്ഞെടുത്തിരിക്കുന്നത്.
ഇത്തരം മികവിന്റെ കേന്ദ്രങ്ങള്‍ രാജ്യത്തെ കായിക മേഖലയുടെ കരുത്ത് കൂടുതല്‍ ശക്തിപ്പെടുമെന്ന് കേന്ദ്ര യുവജനകാര്യ സഹമന്ത്രി കിരണ്‍ റിജിജൂ പറഞ്ഞു. ഒളിമ്പിക്സില്‍ ഇന്ത്യയുടെ മികവ് വര്‍ധിപ്പിക്കാനും വഴിതുറക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: