ഭാഗ്യം, ആ പന്തുകളെ ഞങ്ങള്‍ നേരിടേണ്ടല്ലോ! ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്നിന്റെ പന്തുകളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് ആര്‍സിബി ബാറ്റ്സ്മാന്മാര്. ലോകത്തിലെ ഏറ്റവും മികച്ച ഔട്ട്സ്വിങ്ങര്മാരിലൊരാളായ സ്റ്റെയിന്റെ സാന്നിധ്യം ബെംഗളൂരിന് വലിയ ശക്തിയാണ്. ഇന്ന് കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തിന് തയാറെടുക്കുന്ന കോഹ്ലിക്കും സംഘത്തിനും വിജയ തുടര്‍ച്ചയാണ് ലക്ഷ്യം. പരിശീലന ക്യാമ്പില്‍ സ്റ്റെയ്ന് പന്തെറിയുന്ന ചിത്രങ്ങളും പങ്കുവച്ചാണ് ആര്‍സിബിയുടെ പ്രതികരണം.
ആരോണ്‍ ഫിഞ്ച്, ക്രിസ് മോറിസ്, ആദം സാമ്പ എന്നിവര്‍ക്കൊപ്പം പുതിയതായി ടീമിലെത്തിയ താരമാണ് സ്റ്റെയ്ന്. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരം പഞ്ചാബിനെതിരായ മത്സരത്തില്‍ ആര്‍സിബിയുടെ വീര നായകനാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. സ്വന്തം നാട്ടുകാരനായ എ.ബി. ഡിവില്ലിയേഴ്സ്, വിരാട് കോഹ്ലി, ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്ക് നെറ്റ്സില്‍ മികച്ച രീതിയില്‍ പരിശീലനം നടത്താനുളള അവസരം കൂടിയാണ് സ്റ്റെയ്നിന്റെ സാന്നിധ്യം നല്‍കുന്നത്.
37 കാരനായ സ്റ്റെയ്നിന്റെ ശാരീരിക ക്ഷമത ഇരുപതുകാരന്റേതിന് തുല്യമാണെന്ന് സീസണിന് മുമ്പ് ആര്‍സിബിയുടെ ട്രെയ്നിങ് സ്റ്റാഫ് പ്രതിനിധികള്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: