തൃശൂര്‍: തൃപ്രയാര്‍ പഞ്ചായത്തില്‍ ഹോമിയോ മരുന്നു വിതരണം എല്‍ഡിഎഫ് ഭരണസമിതി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. സന്നദ്ധ സംഘടനകള്‍ വഴി കൊറോണ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യാമെന്ന് ബിജെപി നേരത്തെ അറിയിച്ചിട്ടും പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിക്കുകയായിരുന്നു. സമീപ പഞ്ചായത്തുകളില്‍ മരുന്നു വിതരണം രണ്ട് മാസങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം പഞ്ചായത്തിനെ സമീപിച്ചും യാതൊരു വിധ അനുകൂല നടപടിയും പഞ്ചായത്ത് സ്വീകരിച്ചിരുന്നില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി വലപ്പാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സിജു തയ്യില്‍ അധ്യക്ഷനായി. സെക്രട്ടറി വിശാനാഥന്, പി.വി ആനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സേവ്യര്‍ പള്ളത്ത്, വൈസ് പ്രസിഡന്റ്് കെ.വി അരുണ്‍ ഗിരി, ജനറല്‍ സെക്രട്ടറി രഘു ലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: