രാമന്റെ ജനന സ്ഥലം ആണെന്നതിന്
15 – 19 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിന്നുള്ള തെളിവുകള്‍
ഇനി ഹിന്ദുക്കളുടെ വിശ്വാസത്തെ സംബന്ധിച്ച ഒരു സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് അതും കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഭരണഘടനാ അവകാശങ്ങള്‍ ഉയര്‍ത്തി കേസ് വാദിക്കാനുള്ള അവസരം സുപ്രീം കോടതി ഹിന്ദുക്കള്‍ക്ക് നിഷേധിച്ചുവെങ്കിലും (അവര്‍ പറഞ്ഞു ‘നിങ്ങള്‍ക്ക് ഈ പോയിന്റില്‍ വാദിക്കാന്‍ കഴിയില്ല, കാരണം നിങ്ങള്‍ 1991 ഡിസംബര്‍ 6 ന് ചിലത് ചെയ്തു. ഞങ്ങള്‍ക്ക് അക്കാര്യത്തിന് നിങ്ങളെ ശിക്ഷിച്ചേ മതിയാവൂ.’ അതുകൊണ്ട് കോടതി നമ്മുടെ ഭരണഘടനാ അവകാശം നിഷേധിച്ച് ഇതിനെ ഒരു വസ്തു തര്‍ക്കം ആക്കി മാറ്റി) ജഡ്ജിമാരില്‍ ഒരാള്‍, വിധിയില്‍ ഒരു അനുബന്ധം എഴുതി ചേര്‍ത്തു. അതില്‍ അദ്ദേഹം ഈ വിഷയത്തിലേക്ക് ഇറങ്ങി ചെല്ലുന്നു. അദ്ദേഹം ഉയര്‍ത്തിയ ചോദ്യം, ഏത് ഭൂമിക്കു വേണ്ടിയാണോ ഈ നിയമപോരാട്ടം നടന്നത്, അതു തന്നെയാണ് ഭഗവാന് ശ്രീരാമന്റെ ജന്മസ്ഥാനം എന്നതിന് എന്തെങ്കിലും തെളിവോ തീര്‍പ്പോ ഉണ്ടോ ? അഞ്ചു ജഡ്ജിമാരില്‍ ആരും ഇതില്‍ ഒരു വിയോജനക്കുറിപ്പ് എഴുതിയിട്ടില്ല. ഒരു ജഡ്ജി വിധിയ്ക്ക് അനുബന്ധം എഴുതി ചേര്‍ത്തു എന്നത് അവര്‍ രേഖപ്പെടുത്തി. നിയമത്തില്‍, അനുബന്ധങ്ങള്‍ വിധിയുടെ ഭാഗമായിട്ടാണ് കണക്കാക്കുക. അത് ഒരു വിയോജനക്കുറിപ്പോ, പ്രത്യേക അഭിപ്രായമോ അല്ല. എന്നാല്‍ അത് ഒരു ജഡ്ജി മാത്രം എഴുതിയതാണ്. അതൊഴിച്ച്, ഇത് ഒരു ഏകകണ്ഠമായ വിധിയാണ്.
ഇനി, അത് യഥാര്‍ഥത്തില്‍ ശ്രീരാമന്റെ ജന്മസ്ഥാനം തന്നെയാണ് എന്നുള്ളതിന് കോടതിയില്‍ കൊണ്ടു വരപ്പെട്ട ആ തെളിവ് എന്തായിരുന്നു ? ഒരു നിയമവ്യവസ്ഥയില്‍, പൗരന്മാര് എന്ന നിലയ്ക്കുള്ള നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ മതപരമായ വിശ്വാസവും ബോദ്ധ്യവും, നിങ്ങള്‍ക്ക് വിശ്വസിക്കാം, തുറന്നു പറയാം, പ്രചരിപ്പിക്കാം. അത് മറ്റുള്ളവര്‍ക്ക് ഹാനികരമോ, പൊതു സമൂഹത്തിനെ അലോസരപ്പെടുത്തുന്നതോ, സദാചാര ലംഘനം നടത്തുന്നതോ അല്ല എന്ന് ഉറപ്പു വരുത്തിയാല്‍ മതിയാകും. അത് പിന്തുടരാന് നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ എന്താണ് ഈ വിശ്വാസവും ബോദ്ധ്യവും ? ഒരു വാചകത്തില്‍ വിവരിക്കാന്‍ പറ്റുമോ ? അത് ഒരുതരം മായ പോലെ നില്ക്കുന്നു.
എന്താണ് ബോദ്ധ്യം ? എന്താണ് വിശ്വസം ? സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ ശിരൂര്‍ മഠം കേസില്‍ പറയുന്നു.. ‘വളരെ നീണ്ടകാലമായി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ട് പൊയ്ക്കൊണ്ടിരിക്കുന്ന, ഒരു പ്രത്യേകത കാര്യത്തില്‍ ഏകാഗ്രപ്പെട്ടിരിക്കുന്ന ഒരു ആചരണം ഇളക്കമില്ലാത്ത ബോദ്ധ്യം ആയി മാറുന്നു.’ എന്താണ് ബോദ്ധ്യത്തിനുള്ള തെളിവ് ? അതിന്റെ തെളിവ് ഒരു പ്രത്യേക വസ്തുതയില്‍ ഉള്ള ശ്രദ്ധയുടെ കേന്ദ്രീകരണം, ആ പ്രത്യേകതയില്‍ ഉള്ള വിശ്വാസം, പുരാതന കാലം മുതലേ തുടര്‍ന്നു വന്ന് ഭാവിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന അതിന്റെ ആചരണം ഇതൊക്കെയാണ്. ഇവയെല്ലാം ഉണ്ടെങ്കില്‍ അത് ബോദ്ധ്യം ആയി മാറുന്നു. യഥാര്‍ഥത്തില്‍ ഈ വിധിന്യായം നല്ല കുറേ മതബോദ്ധ്യത്തെ കുറിച്ച് ചില നല്ല സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കുന്നു. ഞാനതിലേക്ക് പിന്നീട് വരാം. ബോദ്ധ്യം എന്നത് എതിര് വിശ്വാസങ്ങളുടെ തെളിവല്ല. എന്താണ് എതിര് വിശ്വാസത്തിന്റെ തെളിവ് എന്നു പറഞ്ഞാല്‍ ? നോക്കൂ ഇപ്പോള്‍ ചര്‍ച്ചകളില്‍ ചിലര്‍ ഉയര്‍ത്തുന്ന ഒരു വിഷയം ശബരിമലയെ കുറിച്ചാണ്. അവര്‍ പറയുന്നു. ‘സുപ്രീം കോടതിയെ നോക്കൂ.. ശബരിമലയുടെ കാര്യത്തില്‍ അവര്‍ ഏഴു ജഡ്ജിമാരുടെ ബെഞ്ചിന് റെഫര്‍ ചെയ്തു. കാരണം അവിടെ ഭൂരിപക്ഷം ഹിന്ദുക്കളാണ്. എന്നാല്‍ എന്താണ് ശബരിമലയില്‍ ഉള്ളത് ? അവിടത്തെ ക്ഷേത്രത്തില്‍ ഏത് മതത്തിലുള്ള ആര്‍ക്കു വേണമെങ്കിലും പോകാം, ആരാധന നടത്താം. അതായത് അത് ഒരു മതരഹിത ക്ഷേത്രമാണ്. ആര്‍ക്കു വേണമെങ്കിലും അവിടെ പോകാം. മന്ദിരം തകര്ക്കപ്പെടുന്നതിനു മുമ്പ് എന്തായിരുന്നു അവിടെ നടന്നിരുന്നത് ? ഹിന്ദുക്കളും മുസ്ലീങ്ങളും അവിടെ ഒരേ സ്ഥലത്ത് ആരാധന നടത്തുന്നുണ്ടായിരുന്നു. അപ്പോള്‍ ശബരിമല ഏഴ് ജഡ്ജിമാര്‍ക്ക് റെഫര്‍ ചെയ്തപ്പോള്‍, എങ്ങനെ അഞ്ചു ജഡ്ജിമാര്‍ ഇവിടത്തെ കാര്യം തീരുമാനിച്ചു ?’
ഇതൊന്നും കോടതിയില്‍ ആരും വാദിച്ചതല്ല. ഇതെല്ലാം ടെലിവിഷനില്‍ ഉയര്‍ന്നു വരുന്ന വാദമുഖങ്ങളാണ്. ഇതൊന്നും കോടതിയില്‍ നിലനില്‍ക്കില്ല. ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. നിങ്ങള്‍ ഏത് ജാതിയിലോ, വര്ഗ്ഗത്തിലോ, മതത്തിലോ ഉള്ള ആളായിരിക്കാം, ശബരിമലയിലെ കേന്ദ്രബിന്ദു ഭഗവാന് അയ്യപ്പനാണ്. ഒരേയൊരു രൂപത്തില്‍. അവിടെ നിങ്ങള്‍ക്ക് പല രീതിയിലുള്ള ശബരിമല ഇല്ല. ഹിന്ദു രീതിയിലുള്ള ശബരിമല, മുസ്ലീം നാമസിനുള്ള ശബരിമല, ക്രിസ്ത്യന്‍ പ്രാര്‍ഥന നടത്തുന്ന ശബരിമല. അങ്ങനെയില്ല. ഒരൊറ്റ രീതിയിലുള്ള ശബരിമല മാത്രമേ ഉള്ളൂ. എല്ലാവരും ആ പ്രക്രിയയിലൂടെ തന്നെ കടന്നുപോകണം. എന്നാല്‍ അയോദ്ധ്യയില്‍ അത്തരത്തിലുള്ള ഒരേപോലത്തെ ആരാധന ആയിരുന്നില്ല. ഓരോ വിഭാഗവും പോരാടുകയായിരുന്നു. നൂറ്റമ്പതു വര്‍ഷങ്ങളോളം അന്യോന്യം യുദ്ധം ചെയ്യുകയായിരുന്നു. നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും ഇതും അതും തുല്യമാണെന്ന്, അതുകൊണ്ട് ഇതും ഏഴ് ജഡ്ജിമാര്‍ക്ക് റെഫര്‍ ചെയ്യണമായിരുന്നെന്ന് ? ഇതാണ് ഒരു വിഷയം.
വിശ്വാസം എന്നതിന്റെ രണ്ടാമത്തെ വശം. ചിലര്‍ പറയുന്നു… നോക്കൂ മുത്തലാക്ക് വിഷയത്തില്‍ അവര്‍ മുസ്ലീം സ്ത്രീകള്‍ക്ക് അനുകൂലമായി തീരുമാനിച്ചു. ശബരിമലയില്‍ അവര്‍ ഏഴ് ജഡ്ജിമാര്‍ക്ക് റെഫര്‍ ചെയ്യുന്നു. അതും സ്ത്രീകളുടെ അവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ ഉള്ളതല്ലേ ? ഇത് ഭൂരിപക്ഷത്തെ കുറിച്ചുള്ളതായതിനാല്‍, അവര്‍ പുന:പരിശോധനയ്ക്ക് തയ്യാറാണ്.
മുത്തലാക്ക് വിഷയത്തില്‍ അഞ്ചു ജഡ്ജിമാരും രേഖപ്പെടുത്തുന്ന ഒരു കാര്യം, അത് ഇസ്ലാമിക വിശ്വാസത്തിന്റെ ഒരു അവിഭാജ്യ തത്ത്വമല്ല എന്നാണ്. ഇത് കോടതിയുടെ കണ്ടെത്തലാണ്. ഇക്കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരായിരുന്നു. ധാരാളം തെളിവുകളും ഇക്കാര്യത്തില്‍ പരിശോധിക്കപ്പെട്ടിരുന്നു. എന്നാല്‍ ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങളുടെ കാര്യത്തില്‍ മറുവശമാണ് തെളിയിക്കപ്പെട്ടത്. പന്തളം കുടുംബം 1992 ല്‍ നാല് സെറ്റ് തെളിവുകളാണ് കേരളാ ഹൈക്കോടതിയുടെ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടത്. ജസ്റ്റിസ് പരിപൂര്ണ്ണന് അതിനെക്കുറിച്ച് വളരെ ദീര്‍ഘമായ ഒരു വിധിന്യായമാണ് എഴുതിയിട്ടുള്ളത്. അതാവട്ടെ ആത്യന്തികം എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടും കഴിഞ്ഞു. ശബരിമല വിഷയം തീരുമാനിക്കുമ്പോള്‍ സുപ്രീം കോടതി ആ വിധിയെ മറിച്ചാക്കിയിട്ടുമില്ല. അതെല്ലാം ആ ക്ഷേത്രത്തിലെ ആചരണത്തിന്റെ അവിഭാജ്യ ഘടകമാണെന്ന വസ്തുതയുടെ കണ്ടെത്തലാണ്. അതായത് നിങ്ങള്‍ ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍, നിങ്ങളും വിശ്വസിക്കും. ഇതും സ്ത്രീകളുടെ അവകാശം അതും സ്ത്രീകളുടെ അവകാശം, പിന്നെ എന്താണ് ഇവിടെ പ്രശ്നം ? എന്തിനാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത് ? സര്‍ക്കാരും കോടതികളും ന്യൂനപക്ഷത്തിന് എതിരാണ്, അവരെല്ലാം ഭൂരിപക്ഷ അനുകൂലികളാണ്. അതാണ് നിങ്ങളുടെ മനസ്സില്‍ പെട്ടെന്നുണ്ടാകുന്ന വീക്ഷണം. എന്നാല്‍ ഇതൊക്കെയാണ് അതിനുള്ള ശരിയായ ഉത്തരങ്ങള്‍. കൂടുതല്‍ ആഴത്തിലേക്ക് പോകണം.
എന്താണ് ഇത് രാമന്റെ ജന്മ സ്ഥാനമാണ് എന്നതിന്റെ തെളിവ് ? ആദ്യം അവര്‍ അന്വേഷിച്ചത് രാമന് അയോദ്ധ്യയിലാണ് ജനിച്ചത് എന്നതിന്റെ തെളിവാണ്. എന്നിട്ട് നമുക്ക് ആ സ്ഥലത്തേക്ക് വരാം. ബൃഹദ് ധര്‍മ്മ പുരാണം ഏഴ് നഗരങ്ങളെ, പുണ്യ നഗരങ്ങളായി കണക്കാക്കുന്നു. അതില്‍ ഒന്ന് അയോദ്ധ്യയാണ്. അതായിരുന്നു സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ പുരാണം. അതിനു ശേഷം അവര്‍ വാത്മീകി രാമായണത്തിലെ ഭാഗങ്ങള്‍ സമര്‍പ്പിച്ചു. അതും പറയുന്നു രാമന് ജനിച്ചത് അയോദ്ധ്യയിലാണ്. അതിനുശേഷം അവര്‍ തുളസീദാസ രാമായണത്തില്‍ പറയുന്നു, രാമന് അയോദ്ധ്യയില്‍ ജനിച്ചു എന്നു മാത്രമല്ല, അദ്ദേഹം ജനിച്ചത് ഒരു നവമി ദിവസമായിരുന്നു. ചൈത്ര മാസത്തിലെ ശുക്ലപക്ഷത്തില്‍. തുളസീദാസന് അത് രേഖപ്പെടുത്തുന്നു. ഇതെല്ലാം അദ്ദേഹം അയോദ്ധ്യയിലാണ് ജനിച്ചത് എന്നതിന്റെ തെളിവ് പറയുന്നു. ശരി ഇനി സ്ഥലം കാണിച്ചു തരൂ. കാരണം നിങ്ങള്‍ കേസ് നടത്തുന്നത് ഒരു വസ്തുവിന് മേലാണ്. അതുകൊണ്ട് സ്ഥലം കാണിച്ചു തരൂ.
ആ ചോദ്യം ന്യായമാണ്. നമ്മുടെ 18 പുരാണങ്ങളും ഭഗവാന് വേദവ്യാസനാല്‍ രചിക്കപ്പെട്ടവയാണ്. അതാണ് അനാദികാലം മുതലേയുള്ള നമ്മുടെ വിശ്വാസവും ബോദ്ധ്യവും. ആ ബോദ്ധ്യത്തെ ആരും ചോദ്യം ചെയ്തില്ല. നിങ്ങള്‍ക്ക് ഭഗവാന് വേദവ്യാസനിലോ പുരാണങ്ങളിലോ വിശ്വസിക്കാന്‍ പറ്റില്ല എന്നാര്‍ക്കും പറയാന്‍ കഴിയില്ല. അത് അംഗീകരിക്കപ്പെട്ടു. ഈ തെളിവുകള്‍ക്ക് എല്ലാറ്റിനും സ്വീകാര്യതയുണ്ട് കാരണം മറിച്ച് തെളിയിക്കപ്പെട്ടിട്ടില്ല. സുപ്രീം കോടതി പറയുന്നു നമ്മള് ഇതെല്ലാം മുഖവിലയ്ക്ക് എടുക്കുന്നു. അവര്‍ സ്കന്ദപുരാണം എട്ടാം അദ്ധ്യായത്തെ (ഇംഗ്ലീഷ് വിവര്‍ത്തനത്തിലെ പത്താം അദ്ധ്യായം) ഇതിനായി ആശ്രയിക്കുന്നു. ഇതില്‍ 87 ശ്ലോകങ്ങള്‍ ഉണ്ട്. അതില്‍ 18 മുതല്‍ 25 വരെയുള്ള ശ്ലോകങ്ങള്‍ ഇവിടെ പ്രസക്തമാണ്. എന്താണ് ഭഗവാന് വ്യാസന് ഇവിടെ പറയുന്നത് ? ഇതാണ് അദ്ദേഹം പറയുന്നത്. *ശ്രീരാമന്റെ അയോദ്ധ്യയിലെ യാത്ര ചൈത്ര മാസത്തിലെ മൂന്നാമത്തെ നവരാത്രി മുതല്‍ ആരംഭിക്കുന്നു. രാമജന്മഭൂമിയുടെ പടിഞ്ഞാറ് ഭാഗത്ത് വലിയ ഋഷിമാരും ഭക്തന്മാരും ജീവിക്കുന്നു. ഈ പ്രദേശം പിണ്ഡാരകം എന്നറിയപ്പെടുന്നു. സരയൂ നദിയില്‍ സ്നാനം ചെയ്ത ശേഷമാണ് പിണ്ഡാരകത്തിന്റെ ആരാധന ചെയ്യപ്പെടുന്നത്. പടിഞ്ഞാറ് ഭാഗത്ത് വിഘ്ന നിവാരണത്തിനായി ഗണേശന്റെ ആരാധന ചെയ്യപ്പെടുന്നു. രാമജന്മഭൂമി വടക്ക് കിഴക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്നു. മോക്ഷം നല്കുന്ന ഈ ഭൂമി, ജന്മഭൂമി അഥവാ ജന്മസ്ഥാനം എന്നറിയപ്പെടുന്നു. വിഘ്നേശ്വരന്റെ കിഴക്ക് ഭാഗത്താണ് വസിഷ്ഠകുണ്ഡം. ഈ വസിഷ്ഠകുണ്ഡത്തിന് വടക്ക് ഭാഗത്താണ് രാമജന്മഭൂമി. ലോമന്റെ ആശ്രമത്തിന് പടിഞ്ഞാറ് ഭാഗത്ത് ഇരുന്നുകൊണ്ട് രാമജന്മഭൂമിയുടെ ധ്യാനം ചെയ്യണം. ഇവിടെ നദിയെ പറ്റി പറയുന്നു. നാല് ദിക്കുകള്‍ പറയുന്നു. ഈ നാല് ദിശകളില്‍ എന്തൊക്കെ ഉണ്ടായിരുന്നു എന്നും അടയാളപ്പെടുത്തുന്നു. എന്നിട്ട് പറയുന്നു ഇതാണ് ശ്രീ രാമന്റെ ജനന സ്ഥലം.
ഇത് കൊണ്ട് അവസാനിച്ചില്ല. അവര്‍ ഫയല്‍ ചെയ്ത രണ്ടാമത്തെ തെളിവ് കോളണി ഭരണകാലത്ത് മിസ്റ്റര്‍ എഡ്വേര്‍ഡ്, സ്കന്ദപുരാണത്തിലെ ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ അവിടെ ശിലാഫലകങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. രാമജന്മഭൂമിയുടെ അതിരുകളും ഈ ഓരോ പ്രധാന ഘടകങ്ങളും അങ്ങനെ അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. ആ ശിലാ ഫലകങ്ങളിലെ ലിഖിതങ്ങളും തെളിവായി സമര്‍പ്പിക്കപ്പെട്ടു. സ്വയം ഈ ശിലാ ഫലകങ്ങള്‍ കണ്ടിട്ടുള്ളതായി മുസ്ലീം ദൃക്ക് സാക്ഷികള്‍ അലഹബാദ് ഹൈക്കോടതി മുമ്പാകെ മൊഴികൊടുത്തിട്ടുണ്ട്. കോടതിയില്‍ കേസിനു വേണ്ടി പോരാടിയവര്‍ വളരെ നീതിബോധം കാണിച്ചു. അവരൊക്കെ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, വളരെ സത്യസന്ധമായി ഉത്തരം പറഞ്ഞു. അവര്‍ പറഞ്ഞു, ശരിയാണ്, ഞാന്‍ ഇത് കണ്ടിട്ടുണ്ട്. അത് രാമന്റെ ജനന സ്ഥലമാണ് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത് ? കാരണം ഇതിനെയെല്ലാം ചോദ്യം ചെയ്യാനുള്ള അവസരം മറുകക്ഷിയ്ക്ക് കൊടുത്തിട്ടുണ്ട്. അല്ലാതെ രഹസ്യമായി ചില തെളിവുകള്‍ ശേഖരിച്ച് അത് വച്ച് കോടതി തീരുമാനിച്ചതല്ല. അയോദ്ധ്യ സന്ദര്‍ശിച്ചാല്‍ ഉണ്ടാകുന്ന ഫലങ്ങള്‍ എന്തൊക്കെയാണെന്ന് സ്കന്ദ പുരാണം വിവരിക്കുന്നു. ഒരുവന് പുനര്ജന്മത്തില് നിന്ന് മോചനം ലഭിക്കുന്നു. നവമി ദിവസം ഒരുവന് എന്താണ് ചെയ്യേണ്ടത്, എന്തുതരം വ്രതമാണ് എടുക്കേണ്ടത്, എന്തെല്ലാം ചടങ്ങുകളും ആചാരണങ്ങളും ആണ് ഒരാള്‍ അനുഷ്ഠിക്കേണ്ടത് അങ്ങനെ എല്ലാം സ്കന്ദപുരാണം വിവരിക്കുന്നു. ശരി. ഇനി ഇത്രയുമാണോ രാമന്റെ ജന്മസ്ഥലം ഇതാണ് എന്ന് പറയാനുള്ള വിവരങ്ങള്‍. അല്ല. ഇനിയുമുണ്ട്. ഓരോ നൂറ്റാണ്ടില്‍ നിന്നുമുള്ള അതായത് പതിനാറ്, പതിനേഴ്, പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ട് കാലങ്ങളിലെ തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടു.
പതിനാറാം നൂറ്റാണ്ടിലെ തെളിവായി തുളസീ ദാസന്റെ വിവരണങ്ങള്‍ വന്നു. പതിനേഴാം നൂറ്റാണ്ടിലെ തെളിവായി അയിന് ഇ അക്ബറി എന്ന ഗ്രന്ഥമാണ് സമര്‍പ്പിക്കപ്പെട്ടത്. അത് മുസ്ലീങ്ങളുടെ ഗ്രന്ഥമാണ്. അത് ഇനി പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം വാല്യം പേജ് 182. ‘അയോദ്ധ്യ ഭഗവാന് രാമന്റെ വാസസ്ഥലമായിരുന്നു. ത്രേതായുഗത്തില്‍ ആത്മീയതയുടെ ഉത്തുംഗതയും രാജകീയ ഗുണങ്ങളും തന്നില്‍ സമന്വയിപ്പിച്ച പുരുഷനായിരുന്നു’. മൂന്നാം വാല്യത്തില്‍ അത് പറയുന്നു ‘പതിനെട്ട് ശാസ്ത്രങ്ങളും അവയുടെ വിവരണങ്ങളും വേദങ്ങളെയും പതിനെട്ട് പുരാണങ്ങളേയും മറ്റ് മത ഗ്രന്ഥങ്ങളെയും പരാമര്‍ശിക്കുന്നു’ പുരാണങ്ങള്‍ എഴുതിയിട്ടുണ്ടോ എന്നൊക്കെ നമ്മള് ഇപ്പോഴും തര്‍ക്കിച്ചു കൊണ്ടിരിക്കുന്നു ! അതായത് അവര്‍ സ്കന്ദപുരാണത്തിന് അംഗീകാരം കൊടുക്കുന്നു. പക്ഷേ ഇവിടെ ചില ചരിത്രകാരന്മാര് പറഞ്ഞു കൊണ്ടിരിക്കുന്നത് സ്കന്ദപുരാണം പത്തൊമ്പതാം നൂറ്റാണ്ടില്‍ എഴുതിയതാണ് എന്നാണ്. അത് ഭഗവാന് രാമന്റെ ഒമ്പത് അവതാരങ്ങളെ കുറിച്ചും പറയുന്നു. അതേ പുസ്തകം. ‘രാജാ ദശരഥന്റെയും, പത്നി കൈസല്യയുടേയും പുത്രനായി അയോദ്ധ്യാ നഗരത്തില്‍ ത്രേതായുഗത്തില്‍ ചൈത്രമാസത്തിലെ ഒമ്പതാം നാള്, രാമന് ജനിച്ചു’. പതിനേഴാം നൂറ്റാണ്ടിലെ ഗ്രന്ഥം പറയുന്നതാണ്. ഒരു മുസ്ലീം എഴുതിയ പുസ്തകമാണ്. വില്യം ഫ്ലെഞ്ച്, പതിനെട്ടാം നൂറ്റാണ്ടിലെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതുന്നു ‘ഈ സ്ഥലം രാമന്റെ ജന്മ സ്ഥാനമാണ് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. സ്വയം മാംസം ധരിച്ച് രൂപമെടുത്തവനാണ് രാമചന്ദ്രന്’
ഫാദര്‍ ജോസഫ് തൈഫത്തലര് 1766 നും 1771 നും മദ്ധ്യേ ലാറ്റിനില്‍ എഴുതുന്നു (വിവര്‍ത്തനം ചെയ്തത്). എന്താണ് അദ്ദേഹം എഴുതുന്നത് ? അദ്ദേഹം ഇനി പറയുന്ന മൂന്നു കാര്യങ്ങള്‍ ഉപസംഹരിക്കുന്നു. ഒന്ന് മോസ്ക്കിന് ആധാരമായി നില്ക്കുന്ന സ്തംഭങ്ങള്‍ ഹനുമാന് ശ്രീലങ്കയില്‍ നിന്ന് കൊണ്ടു വന്നതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ‘തൂണുകളുടെ ഭാഗങ്ങള്‍ സെലിന് ദീപ് അഥവാ സിലോണില്‍ വച്ച് വൈദഗ്ദ്യത്തോടു കൂടി നിര്‍മ്മിച്ച് ഇങ്ങോട്ട് കൊണ്ടു വന്നത് വാനര പ്രമുഖനായ ഹനുമാനാണ്’
ഏറ്റവും പ്രധാനമായി ഈ മൂന്നു വാചകങ്ങള്‍ എനിക്ക് വായിക്കണം. ‘ഇടതു ഭാഗത്തായി ഒരു ചതുര പെട്ടി കാണാം. നിലത്തുനിന്ന് അഞ്ച് ഇഞ്ച് ഉയരത്തിലാണത്. അതിരുകള്‍ വരച്ചിട്ടുള്ള, അഞ്ചടിയോളം നീളവും നാലടി വീതിയും ഉള്ള ഇതിനെ ഹിന്ദുക്കള്‍ ബിഡീസ് എന്നു വിളിക്കുന്നു. ഇത് ഭഗവാന് ശ്രീരാമന് ജനിച്ച തൊട്ടില് അല്ലാതെ മറ്റൊന്നുമല്ല’
മൂന്നാമത്തെ പ്രധാന തെളിവ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത് ‘എവിടെയാണോ രാമന് ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നത്, അവിടെ ആളുകള്‍ മൂന്നു വലം വച്ച് വീണു നമസ്ക്കരിക്കുന്നു’
ഇനി പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് വരാം. ഞാന്‍ പറയുന്നതെല്ലാം വിധിന്യായത്തിന്റെ ഭാഗമാണ്. വിധിയില്‍ നിന്നുള്ള തെളിവുകള്‍ ആണ്. ടെക്സ്റ്റ് ബുക്കുകളില്‍ നിന്നുള്ളവയല്ല.. മിര്‍സാ ജാന്‍ എഴുതിയ ഹദീദ് ഇ സാഹേബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു
1. ഈ സ്ഥലം രാമന്റെ പിതാവിന്റെ ഇരിപ്പിടമായി അറിയപ്പെടുന്നു.
2. ഈ ഭൂമിയിലെ വിഗ്രഹാരാധനയുടെ സ്ഥലം ഒരൊറ്റ വിഗ്രഹം പോലും ബാക്കിവയ്ക്കാതെ തകര്‍ക്കപ്പെട്ടു. ഈ സ്ഥലത്ത് ഒരു വലിയ ക്ഷേത്രം ഉണ്ടായിരുന്നു.
3. ആരാധന ചെയ്യപ്പെട്ടിരുന്ന സ്ഥലം രാമന്റെ ജന്മസ്ഥാനമായി അറിയപ്പെട്ടിരുന്നു. ഇതിനടുത്ത സ്ഥലം സീതാ കീ രസോയി (സീതയുടെ അടുക്കള) എന്ന് അറിയപ്പെട്ടിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടു വരെയുള്ള കാലം. അവര്‍ മൂന്നു സെറ്റ് ഗസറ്റുകള്‍ തരുന്നു. കൊളോണിയല്‍ ഭരണകാലത്തുള്ള ഗസറ്റുകള്‍ വളരെ വ്യക്തമായി പറയുന്നു ഈ സ്ഥലത്തെ രാമ ജന്മസ്ഥാന് അഥവാ രാമ ജന്മഭൂമി ആയിട്ടാണ് അടയാളപ്പെടുത്തുന്നത്. എപ്പോഴെപ്പോള്‍ മസ്ജിദ്-ജന്മസ്ഥാന് അഥവാ ജന്മ-മസ്ജിദ് തുടങ്ങിയ കൂടിക്കുഴയലുകള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം അവര്‍ അത് തിരുത്തിയിട്ടുണ്ട്. ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കോടതിയ്ക്കു മുമ്പില്‍ മൊഴി കൊടുത്തിട്ടുണ്ട്, നമ്മള് തിരുത്തേണ്ടവ കണ്ടെത്തിയിട്ടുണ്ട്, പക്ഷേ കേസ് നടക്കുന്നതിനാല്‍ അത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, അത് മേലധികാരികളെ അറിയിച്ചിട്ടും ഉണ്ട്. അതാണ് മറ്റൊരു തെളിവായി സമര്‍പ്പിക്കപ്പെട്ടത്. ഇത് ഇങ്ങനെയാണ് നിലനിന്നു വന്നത് എന്നതിനെ ഗസറ്റുകളും പിന്തുണയ്ക്കുന്നു.
1889 ലെ എഎസ്ഐ റിപ്പോര്‍ട്ട് ഇത് രാമ ജന്മസ്ഥാനമാണ് എന്ന് ഉപസംഹരിക്കുന്നു. ഒപ്പം ക്ഷേത്രം യഥാര്‍ത്ഥത്തില്‍ തകര്‍ക്കപ്പെട്ടു എന്ന കാര്യവും അത് ശരിവയ്ക്കുന്നു. 2003 ലെ എഎസ്ഐ റിപ്പോര്‍ട്ട് അങ്ങനെ പറഞ്ഞില്ലെങ്കിലും, 1889 ലെ റിപ്പോര്‍ട്ട് ക്ഷേത്രം തകര്‍ക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്നു. ഇതൊക്കെയാണ് ജഡ്ജിയെക്കൊണ്ട് അനുബന്ധം എഴുതാന്‍ ഇടയാക്കുന്ന വിധത്തില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകളുടെ നിര.
ഇനി നമുക്ക് ആദ്യത്തെ ഫ്രെയിമിലേക്ക് പോകാം. നിങ്ങള്‍ക്ക് നിങ്ങളുടെ ബോദ്ധ്യത്തെ തെളിയിക്കാന്‍ ഇത്രയധികം തെളിവുകള്‍ ഉള്ളപ്പോള്‍, ഹിന്ദുക്കള്‍ക്ക് വിശ്വാസത്തെ കുറിച്ചുള്ള അവരുടെ ഭരണഘടനാ അവകാശത്തില്‍ ഊന്നി വാദിച്ച് കേസ് ജയിക്കാന്‍ കഴിയുമായിരുന്നില്ലേ ?
കാരണം ഇവിടെ ഇക്കാര്യത്തില്‍ യാതൊരു മല്‍സരവുമില്ല. രണ്ടു കൂട്ടര് ഒരേവിശ്വാസത്തിന്റെ പുറത്ത് പോരാടിയാല്‍ അത് വേറെ വിഷയമാണ്. ഇവിടെ രണ്ടുകൂട്ടര്‍ ഒരു വസ്തു തര്‍ക്കത്തില്‍ പോരാടുന്നു. അതില്‍ ഒരുകൂട്ടര്‍ക്ക് ഭരണഘടനാപരമായി കൂടുതല്‍ അവകാശം ഉണ്ട് കാരണം ഈ സ്ഥലം ഭഗവാന് രാമന്റേതതാണ്്. എന്നിട്ട് എന്താണ് സുപ്രീം കോടതി പറഞ്ഞത് ? എന്തായാലും അതൊക്കെ ഞങ്ങള്‍ തള്ളിക്കളയുന്നു. ഭരണഘടനയിലേക്ക് പോകണ്ട. ഞങ്ങള്‍ ഈ കേസ് ഭരണഘടനാ തത്വം അനുസരിച്ച് കേള്‍ക്കില്ല. ഒരു വസ്തു തര്‍ക്കം ആയി മാത്രമേ ഞങ്ങള്‍ ഇതിനെ കേള്‍ക്കൂ. കാരണം അല്ലെങ്കില്‍ അതൊരു ഏകപക്ഷീയമായ കേസായി പോകും. അപ്പോള്‍ കോടതി നടപടികളിലെ നിങ്ങളുടെ ഭരണഘടനാ അവകാശം എടുത്തു കളഞ്ഞ ശേഷം എങ്ങനെ ചിലര്‍ക്കൊക്കെ പറയാന്‍ സാധിക്കുന്നു ഇതൊരു ഭൂരിപക്ഷാനുകൂല വിധിയാണെന്ന് ? അല്ലെങ്കില്‍ മതേതര വിരുദ്ധ വിധിയാണെന്ന് ?
സമൂല (റാഡിക്കല്‍) വീക്ഷണം, ഉദാര (ലിബറല്‍) വീക്ഷണം,
സാധാരണ (നോര്‍മല്‍) വീക്ഷണം.
ഞാനിനി യുവ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് പറയുന്നത്. ഒരു പ്രൊഫഷണല്‍ എന്ന നിലയ്ക്ക് വളരുമ്പോള്‍ അഭിഭാഷകര്‍ എല്ലാവരും ചിന്തകരായിരിക്കും. അഭിഭാഷകര്‍ സാമൂഹ്യ ചിന്തകരായിരിക്കണം. സമൂഹവുമായി ബന്ധമുള്ളവരായിരിക്കണം. സമൂഹത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ ഒരു റോള്‍ ഉണ്ട്.
ജീവിതത്തില്‍ മൂന്നുതരത്തിലുള്ള വീക്ഷണങ്ങളെ നേരിടേണ്ടി വരും. ഈ മൂന്നു വീക്ഷണങ്ങള്‍ ഏതൊക്കെയെന്നാല്‍ സമൂല (റാഡിക്കല്‍) വീക്ഷണം, ഉദാര (ലിബറല്‍) വീക്ഷണം, പിന്നെ സാധാരണ (നോര്‍മല്‍) വീക്ഷണം. നമ്മുടെയൊക്കെ കാലത്ത് സാധാരണ വീക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ അത് മൂന്നായി തിരിഞ്ഞിട്ടുണ്ട്.
സമൂല വീക്ഷണം എല്ലായ്പ്പോഴും ഒരു അരികുപറ്റിയ ഒന്നായിരിക്കും. ചരിത്രത്തില്‍ എക്കാലവും, ലോകത്ത് എല്ലായിടത്തും അവര്‍ ഒരു അതി ന്യൂനപക്ഷം ആയി മാത്രമേ നിലനില്‍ക്കൂ. കാരണം അത് വെറുപ്പില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണ ബോധ്യത്തോടെ തന്റെ ജീവിതാവസാനം വരെ പിന്തുടരാന് വിഷമകരമായ വീക്ഷണമാണ് ഇത്. അതുകൊണ്ട് നമ്മള് സമൂല ചിന്താഗതിക്കാരെ കുറിച്ച് അധികം ബേജാറാവേണ്ട കാര്യമില്ല. ഈ വിധിന്യായത്തിലും റാഡിക്കല്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. പക്ഷേ അവര്‍ പൂര്‍ണ്ണമായും ഒതുങ്ങിപ്പോയി. എന്നാല്‍ സാധാരണ വീക്ഷണം ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെടുകയാണ്. ലിബറല്‍ വീക്ഷണം, നോര്‍മല്‍ വീക്ഷണം എന്നിങ്ങനെ. അതില്‍ ലിബറല്‍ വീക്ഷണം ഇപ്പോള്‍ ലോകത്ത് വലിയ സ്വാധീനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഇരുപതോ മുപ്പതോ വര്‍ഷങ്ങളായി ഉണ്ടായ മാറ്റമാണിത്.
എന്താണ് ലിബറല്‍ വീക്ഷണം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ? അവര്‍ രണ്ട് ഉറപ്പുകള്‍ തരുന്നു. ചെറുപ്പക്കാരെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രണ്ട് ഉറപ്പുകള്‍ ആണവ. ഒന്ന് ആവിഷ്ക്കാര സ്വാതന്ത്ര്യം. നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും സംസാരിക്കാം. നിങ്ങള്‍ ചരിത്രമൊന്നും പഠിക്കേണ്ടതില്ല. വരൂ.. ഇന്ന് വായിക്കൂ എന്നിട്ട് പ്രതികരിക്കൂ. ഇതാണ് ഈ ചിന്താപദ്ധതി തരുന്ന ഉറപ്പ്. രണ്ടാമത്തെ ഉറപ്പ് നിങ്ങള്‍ക്ക് മതേതരനായിരിക്കണമെങ്കില് നിങ്ങള്‍ മതരഹിതനായിരിക്കണം എന്നതാണ്. അതുകൊണ്ട് മതബോധമുള്ളവനാവരുത്. മതവിശ്വാസം നിങ്ങളെ മതഭ്രാന്തനാക്കി മാറ്റുന്നു. മതവിശ്വാസം ജീവിതത്തില്‍ നിലപാടുകള്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നു. അതുകൊണ്ട് മത രഹിതനാവുക. മതരാഹിത്യവും ആവിഷ്ക്കാര സ്വാതന്ത്യ്രവും ചേരുന്നതാണ് ലിബറല്‍ ചിന്താഗതിയുടെ അടിസ്ഥാനം. ഏതു കാലത്തും, ലോകമെമ്പാടും ഇങ്ങനെയാണ്. എന്നാല്‍ ഓര്‍മ്മിക്കൂ.. പോയി എത്ര തവണ വേണമെങ്കിലും ചരിത്രം വായിച്ചു നോക്കൂ. ലിബറല്‍ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത് സംഘര്‍ഷങ്ങളില്‍ നിന്നാണ് എന്നു കാണാം. ഏത് ലിബറല്‍ വീക്ഷണത്തിന്റേയും അടിസ്ഥാനം സംഘര്‍ഷമാണ്. റാഡിക്കല്‍ വീക്ഷണത്തിന്റെ അടിസ്ഥാനം വെറുപ്പ് ആണ്. ലിബറല്‍ വീക്ഷണത്തിന്റെ അടിസ്ഥാനം സംഘര്‍ഷം ആണ്. എന്നാല്‍ സാധാരണ വീക്ഷണത്തിന്റെ അടിത്തറ ധര്‍മ്മമാണ്. അതാണ് വ്യത്യാസം.
നോക്കൂ എന്തുകൊണ്ട് ഭഗവാന് രാമനെ ഇത്രയും യുഗങ്ങള്‍ക്കു ശേഷവും നമ്മള് ആഘോഷിക്കുന്നു ? രാമോ വിഗ്രഹവാന്‍ ധര്‍മ്മ: എന്നല്ലേ ? ഒരു ഉദാഹരണം പറയാം. കൈകേയി അവളുടെ വരം ആവശ്യപ്പെട്ടു. പതിന്നാല് വര്‍ഷം വനവാസത്തിനു പോകൂ എന്ന് രാമനോട് ദശരഥന് ആവശ്യപ്പെട്ടപ്പോള്‍ രാമായണം രേഖപ്പെടുത്തുന്നതെന്താണ് ? അദ്ദേഹത്തിന്റെ അച്ഛന്, അമ്മ, ഗുരു, അച്ഛന്റെ മന്ത്രി, അച്ഛന്റെ സാരഥി ഇവരെല്ലാം രാമനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് സമ്മര്‍ദ്ദം ചെലുത്തുന്നു. ദശരഥന് പറയുന്നു, നീ ഒട്ടും വിഷമിക്കണ്ട, കൈകേയി എന്തെങ്കിലും ചെയ്യട്ടെ. നീ എന്നോടൊപ്പം ഇരിക്കൂ. കൗസല്യ പറയുന്നു ഞാന്‍ നിന്നോടൊപ്പം കാട്ടിലേക്ക് വരുന്നു. ദശരഥനെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. ഗുരു വസിഷ്ഠന് പറയുന്നു തീര്‍ച്ചയായും ഇത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ ഒഴിവാക്കാനുള്ള ധര്‍മ്മ വ്യവസ്ഥകള്‍ ഉണ്ട്. നീ ഇത് ചെയ്യണോ വേണ്ടയോ എന്ന് ചിന്തിക്കണം. സുമന്ത്രര്‍ പറയുന്നു, എനിക്ക് അങ്ങയെ വിട്ടിട്ട് ഒഴിഞ്ഞ രഥവുമായി തിരികെ പോകാന്‍ തോന്നുന്നില്ല. ഞാന്‍ അങ്ങയോടൊപ്പം വനത്തിലേക്ക് വരുന്നു. ജാബാലിയില്‍ നിന്ന് ഉപദേശങ്ങളുടെ ഒരു ഒഴുക്കു തന്നെയാണ് ഉണ്ടാകുന്നത്. പൂര്‍ണ്ണമായും ഭൗതികവാദമാണ്. ഭൗതികമായി ചിന്തിച്ചാല്‍ അങ്ങ് അങ്ങയുടെ അച്ഛന്റെ ആജ്ഞകള്‍ അനുസരിക്കേണ്ട കാര്യം തന്നെയില്ല. ഇതല്ലേ ഇന്നും ആളുകള്‍ പറയുന്നത് ? അച്ഛനെയും അമ്മയേയും എന്തിന് അനുസരിക്കണം ? നീ ഒരു വ്യക്തിയാണ്. അത് തന്നെയല്ലേ ഈ ചിന്തയുടെ അടിസ്ഥാനം ? ജാബാലിയാണ് ഇതിന്റെ ഗുരു. അദ്ദേഹം പറയുന്നു അങ്ങ് അങ്ങയുടെ അച്ഛനെ അനുസരിക്കേണ്ട കാര്യമില്ല. രാമന് പറയുന്നു എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. മറിച്ച് അഞ്ചുപേരേയും അദ്ദേഹം തന്റെ നിലപാട് ബോദ്ധ്യപ്പെടുത്തുകയാണ് ഉണ്ടായത്. അതുകൊണ്ടാണ് രാമോ വിഗ്രഹവാന്‍ ധര്‍മ്മ: എന്ന് കരുതുന്നത്.
സീതാ മാതാവ് ലങ്കയില്‍ നിന്ന് പുറത്തു വരുമ്പോള്‍ അഗ്നിപരീക്ഷയ്ക്ക് വിധേയമാവുന്നുണ്ട്. അതിനു ശേഷം അലക്കുകാരന് ഇത് ചോദ്യം ചെയ്യുമ്പോള്‍ രാമന് സീതയെ വാത്മീകി ആശ്രമത്തിലാക്കുന്നു. ഇന്നത്തെ ലിബറലുകള്‍ ഇതിനെ പറ്റി എന്താണ് ചിന്തിക്കുന്നത് ? രാമന് ഒരു ഒന്നാന്തരം പുരുഷാധിപത്യ വാദിയാണ് എന്നല്ലേ ? അങ്ങനെ പറഞ്ഞാണ് രാമനെ നിന്ദിക്കുന്നത്. എന്തുകൊണ്ട് ?
സ്വതന്ത്ര ലൈംഗികതയെക്കുറിച്ചുള്ള 2018 ലെ സുപ്രീം കോടതി വിധി പറയുന്നു. ‘അവിഹിത ബന്ധം ഒരു വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. പങ്കാളികള്‍ക്ക് യോജിക്കാന്‍ ആവുന്നില്ലെങ്കില്‍, നിങ്ങള്‍ വിവാഹ മോചനത്തിനായി നീങ്ങൂ എന്ന്. നമുക്ക് ഇതില്‍ ഒരു ക്രിമിനല്‍ കുറ്റവും കാണാന്‍ കഴിയുന്നില്ല. നമുക്ക് നമ്മുടെ സമയം ഇതിനുവേണ്ടി പാഴാക്കാന്‍ കഴിയില്ല’ ഇതാണ് സുപ്രീം കോടതി പറയുന്നത്. അപ്പോള്‍ നിങ്ങള്‍ 2018 ലെ ധര്‍മ്മികത വച്ചിട്ട് ത്രേതായുഗത്തിലെ രാമനെ അളക്കുകയാണ്. ഇവിടെ നമ്മള് രണ്ടു വസ്തുതകള്‍ മനസ്സിലാക്കണം. രാമന് സീതയ്ക്ക് ഭര്‍ത്താവായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ഒരു വിവേകപൂര്‍ണ്ണമായ തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ രാമന് ഒരു രാജ്യത്തിന്റെ രാജാവ് കൂടിയായിരുന്നു. ആ നിലയ്ക്ക് അദ്ദേഹത്തിന് ജനങ്ങളുടെ വൈകാരികതയെ മാനിച്ചു കൊണ്ടുള്ള തീരുമാനമേ എടുക്കാന്‍ പറ്റുമായിരുന്നുള്ളൂ. അദ്ദേഹം രണ്ടാമത്തേത് തെരെഞ്ഞെടുത്തു. കാരണം അദ്ദേഹത്തിന് നിയമങ്ങള്‍ക്ക് അപ്പുറം പോകേണ്ടതുണ്ടായിരുന്നു.
ഇപ്പോള്‍ നമ്മുടെ മന്ത്രിമാരും അതുതന്നെയാണ് പറയുന്നത്. നമ്മളും നിയമത്തിന് അതീതരാണ് എന്നാണ് അവരും പറയുന്നത്. എന്നാല്‍ അവര്‍ പറയുന്ന അതീതത്വം വ്യത്യാസമുള്ളതാണ്. ഒരു ഉദാഹരണം കൂടി ഞാന്‍ പറഞ്ഞ് അവസാനിപ്പിക്കാം. നോക്കൂ ശബരി. രാമായണം വായിച്ച് ഒരാള്‍ ജാതിവാദിയായി തീരും എന്നൊക്കെ എങ്ങനെ പറയാന്‍ കഴിയുന്നു ? ശബരി ദരിദ്രകളില് ദരിദ്ര, താഴ്ന്നവരില്‍ ഏറ്റവും താഴ്ന്നവള്‍, നിരക്ഷര, വിദ്യാഭ്യാസമില്ലാത്തവള്‍. യോഗ്യതയുടെ ഒരു മാനദണ്ഡത്തിലും ശബരി കടന്നു വരില്ല. ശബരി അവളുടെ സമ്പൂര്‍ണ്ണ ജീവിതവും ഋഷിമാരെ സേവിക്കാനാണ് ചെലവഴിച്ചത്. നോക്കൂ, ഇപ്പോള്‍ രാമന് നമ്മുടെ മുമ്പാകെ പ്രത്യക്ഷമായാല്‍, നമ്മള് എന്തായിരിക്കും അദ്ദേഹത്തോട് പറയുക ? ബ്ലഡ് പ്രഷര്‍ ഉണ്ട്, തലവേദനയുണ്ട്, തൊണ്ട വേദനയുണ്ട്, എനിക്ക് വയസ്സായിക്കൊണ്ടിരിക്കുന്നു, അവള്‍ക്ക് കല്യാണം നടന്നില്ല…. ഇങ്ങനെ ഒരു വലിയ ലിസ്റ്റ് നമ്മള് വച്ചിട്ടുണ്ട്. ആരുടെ അടുത്തു പോയാലും ഇതൊക്കെ തന്നെയല്ലേ കൊടുക്കാന്‍ പറ്റൂ ? നിങ്ങള്‍ക്കറിയാമോ എന്താണ് രാമന് ശബരിയോട് പറഞ്ഞതെന്ന് ? ‘നീ കോപത്തെ അടക്കിയത് നന്നായി. ആഗ്രഹങ്ങളുടെ മേല്‍ വിജയം സ്ഥാപിച്ചത് വളരെ നന്നായി. നിന്റെ തപസ്സ് എങ്ങനെ പോകുന്നു ? ശബരീ, നീ തപസ്സിന്റെ നിധിയാണ്. നീ ത്യാഗത്തിന്റെ മൂര്‍ത്തിയാണ്.’ ഇങ്ങനെ പോകുന്നു. ഇതില്‍ എവിടെയാണ് ജാതി ? രാമന്റെ സാന്നിധ്യത്തില്‍ തന്നെ ശബരി സ്വയം ജ്യോതിസ്സായി സ്വര്‍ഗ്ഗത്തിലേക്ക് പോവുകയാണ്. ഇതാണ് വാത്മീകി രേഖപ്പെടുത്തി വച്ചിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ലിബറല്‍ പ്രസ്ഥാനത്തിലേക്ക് പൊയ്ക്കൊള്ളൂ. അത് നിങ്ങളുടെ ഇഷ്ടമാണ്. എന്നാല്‍ ധര്‍മ്മത്തെ മനസ്സിലാക്കിയിട്ട് ലിബറല്‍ ചിന്തയിലേക്ക് പൊയ്ക്കോളൂ. ധര്‍മ്മത്തെ അറിഞ്ഞിട്ട് അതിനപ്പുറം എത്തിപ്പിടിക്കാന്‍ ശ്രമിക്കൂ. എന്നാല്‍ ഏതെങ്കിലും ഒരു സമയം ധര്‍മ്മം നിങ്ങളെ അതിലേക്ക് വലിച്ചടുപ്പിക്കും.
ധര്‍മ്മത്തെ അറിയാതെ, ‘നമുക്ക് സ്വാതന്ത്ര്യമുണ്ട്, അതുകൊണ്ട് നമ്മള് നമ്മുടെ വീക്ഷണം അവതരിപ്പിക്കും’ എന്ന മനോഭാവം നല്ലതല്ല. വിധി 1045 പേജുകളാണ്. നിയമരംഗത്ത് മുപ്പതു വര്‍ഷത്തെ അനുഭവപരിചയം ഉള്ള എനിക്ക് ആദ്യ വായനയ്ക്ക് നീണ്ട 17 മണിക്കൂര്‍ വേണ്ടി വന്നു. ഇതിനെപ്പറ്റി സംസാരിക്കും മുമ്പ് ഇതുപോലെ സമയം ചെലവഴിക്കാന്‍ തയ്യാറാവണം. എന്നാല്‍ ഇവിടെ നാം കാണുന്നത് എല്ലാവരും സംസാരിക്കുന്നതാണ്. നോക്കൂ ‘അത് നമ്മളെ ഒതുക്കി. സ്വാതന്ത്ര്യം ഇല്ലാതാക്കി’ എന്നൊക്കെ.
അതുകൊണ്ട് നിങ്ങള്‍ എവിടെയാണ് ആവേണ്ടത് എന്ന് ദയവായി മനസ്സിലാക്കൂ. നിങ്ങള്‍ ഏത് മതത്തിലോ, ജാതിയിലോ ഉള്‍പ്പെട്ട ആളായിരിക്കാം. അബ്ദുള്‍ കലാമിനെ നോക്കൂ, സുപ്രീം കോടതിയിലെ പല ജഡ്ജിമാരെ നോക്കൂ, അസിം പ്രേംജിയെ നോക്കൂ. ആരെ വേണമെങ്കിലും എടുത്തോളൂ. അവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കാനായി എപ്പോഴെങ്കിലും ഭൂരിപക്ഷ, ന്യൂനപക്ഷ കാര്‍ഡ് കളിച്ചിട്ടുണ്ടോ ? സുപ്രീം കോടതി എല്ലാറ്റിനും മുകളിലേക്ക് ഉയര്‍ന്ന് ഒരു മതേതര നീതിപീഠത്തിന്റെ തീരുമാനം തന്നു എന്ന് ഇന്ന് ഞാന്‍ എന്തുകൊണ്ട് വീണ്ടും പറയുന്നു ? ഇന്ന് ഭരണഘടനയുടെ ലക്ഷ്യം മതേതരത്വമാണ്. എന്നാല്‍ മതേതരത്വം പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ കഴിയാത്ത വിധം നിരവധി പരിമിതികള്‍ ഭരണഘടനയില്‍ കടന്നു വന്നിട്ടുണ്ട്. അതില്‍ ഒട്ടനവധി പ്രായോഗിക പരിമിതികള്‍ ഉണ്ട്. അതിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും രാഷ്ട്രീയം നിലനില്‍ക്കുന്നത്. സുപ്രീം കോടതി ഈ വലയ്ക്കകത്ത് കുടുങ്ങിയില്ല. കോടതി സ്വയം ഇതിനു മുകളിലേക്ക് ഉയരാന്‍ തീരുമാനിച്ചു, എന്നിട്ടു പറഞ്ഞു ഞങ്ങള്‍ ഈ വിഷയം നമ്മുടേതായ മതേതര നീതിബോധത്തില്‍ കൈകാര്യം ചെയ്യും. ഈ വിധിയെ കുറിച്ച് ‘അത് തെറ്റിപ്പോയി, ഇത് പരിഗണിച്ചില്ല’ എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയില്ല. നിങ്ങള്‍ക്ക് വ്യാഖ്യാനിക്കാം, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പറയാം. അത് വേറെ കാര്യം. എന്നാല്‍ ആര്‍ക്കും ഈ നിയമ പ്രക്രിയ തെറ്റാണെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് നമ്മള് ഒരു മതേതര സ്ഥാപനമാണ് എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയും മതേതര നീതി ലഭ്യമാക്കുകയും ചെയ്തു എന്ന്.
മംഗളം കോസലേന്ദ്രായ
മഹനീയഗുണാബ്ധയേ
ചക്രവര്‍ത്തി തനൂജായ
സാര്‍വ്വഭൗമായ മംഗളം
സുപ്രീം കോടതി വിധിയും ദേശീയ ഐക്യവും Part-01അറിയാം അയോധ്യ വിധിയെ സമഗ്രതയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: