തൃശൂര്‍: നെടുമ്പാള്‍ തനിമ നഗറില്‍ കാരിക്കോട്ട് അമ്പലത്തിന്റെ ട്രസ് കാറ്റില്‍ നിലം പതിച്ചു. സമീപവാസിയായ കാരിക്കോട്ട് സുരേന്ദ്രന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ടെബോയുടെ മുകളില്‍ തേക്ക് മരം കടപുഴകി വീണു.
പുത്തന്‍പുരയ്ക്കല്‍ രഘു, അനില്‍ എന്നിവരുടെ പറമ്പിലെ മരങ്ങളും കടപുഴകി വീണിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. കടുപുഴകി വീണ മരങ്ങള്‍ നാട്ടുക്കാരുടെ നേതൃത്വത്തില്‍ മുറിച്ച് മാറ്റി. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.
എരുമപ്പെട്ടി: ശക്തമായ മഴയില്‍ കടങ്ങോട് പഞ്ചായത്ത് 8-ാം വാര്‍ഡ് മണ്ണാംകുന്ന് കോളനിയില്‍ സുന്ദരന്റെ വീട് തകര്‍ന്നു. മേല്‍ക്കൂര പൊട്ടുന്ന ശബ്ദം കേട്ട് സുന്ദരനും കുടുംബവും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓടിട്ട മേല്‍ക്കൂരയും മണ്ണിഷ്ടിക കൊണ്ട് നിര്‍മ്മിച്ച ചുമരും തകര്‍ന്ന് ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. അടച്ചുറപ്പുള്ള വീടിനായി ഈ നിര്‍ധന കുടുംബം നിരവധി തവണ ഗ്രാമസഭകളിലും പഞ്ചായത്തിലും അപേക്ഷകള്‍ നല്‍കിയെങ്കിലും പരിഗണിച്ചില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് രമണി രാജന്, സ്റ്റാഡിംഗ് കമ്മറ്റി ചെയര്മാന് ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ.എം മുഹമ്മദ് കുട്ടി എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: