ന്യൂദല്‍ഹി: ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ നേതാവ് മോദിയാണ്. നാലാം തവണയാണ് മോദി ലോക നേതാക്കളില്‍ 100 ല്‍ ഒന്ന് ആകുന്നത്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് , ചൈനീസ് പ്രസിഡന്റ് സിന് ജിന്‍പിംഗ്, യുഎസ് തെരഞ്ഞെടുപ്പില്‍ ട്രംപിനോട് പ്രസിഡന്റ് വെല്ലുവിളിയായ ജോ ബിഡന്,് തായ്വാന് പ്രസിഡന്റ് സായ് ഇംഗ്വെന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍,യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് സാംക്രമിക രോഗങ്ങളുടെ ഡയറക്ടര്‍ ഡോ. ആന്റണി ഫക് സി എന്നിവരും പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: