തൃശൂര്‍: വരന്തരപ്പിള്ളി മലയോര മേഖലയിലുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശം. പഞ്ചായത്തിലെ ഒന്ന്, നാല്, ഒന്‍പത് എന്നീ വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. കാരിക്കുളം, വെട്ടിങ്ങപ്പാടം, വടാന്‍ന്തോള്‍ എന്നീ ഭാഗങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കാരിക്കുളം, വെട്ടിങ്ങപ്പാടം ഭാഗത്ത് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. പോസ്റ്റുകള്‍ വീണതിനാല്‍ മേഖലയില്‍ വൈദ്യുതി ബന്ധം നിലച്ചു. കൃഷിക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജാതി, തെങ്ങ്, കവുങ്ങ്, വാഴ, റബ്ബര്‍ തുടങ്ങിയവ കടപുഴകി വീണു. വിളകള്‍ നശിച്ചതോടെ വന്‍ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു.
തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ കാറ്റില്‍ റോഡുകളിലേക്ക് കടപുഴകി വീണു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് മരങ്ങള്‍ വെട്ടിമാറ്റി. പള്ളിക്കുന്ന് വടാന്തോളിലും മരങ്ങള്‍ വീണ് നാശനഷ്ടമുïായി. പുതുക്കാട് കാരികുളം, പരുന്തുപാറ, ഇഞ്ചക്കുï്, ഓത്തനാട് പ്രദേശങ്ങളില്‍ കനത്ത കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. അതിശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി മരങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തു.
എരുമപ്പെട്ടി: ശക്തമായ കാറ്റിലും മഴയിലും കൊടുമ്പ് കിഴിശ്ശേരി പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ ശാന്തകുമാരിയുടെ വീടിന്റെ പിന്‍ഭാഗം തകര്‍ന്നു വീണു. വീടിനുള്ളിലുണ്ടായിരുന്ന ശാന്തകുമാരിയും മകന്‍ സനില്‍കുമാറു പുറത്തേക്ക് ശബ്ദം കേട്ട് ഇറങ്ങി ഓടുകയായിരുന്നു. മണ്‍ ചുമരില്‍ നിര്‍മ്മിച്ച വീടിന്റെ ചുറ്റുഭാഗവും വിണ്ട നിലയിലാണ്. താമസിക്കാന്‍ കഴിയാത്ത വിധത്തിലായതിനാല്‍ ഇവര്‍ ബന്ധുവീട്ടിലേക്ക് താമസം മാറി.
കൊടകര: ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കോടാലി അന്നാംപാടം കാഞ്ഞിരപ്പറമ്പില്‍ രാധ ഉണ്ണിച്ചെക്കന്റെ ഓടിട്ട വീടാണ് തകര്‍ന്നത്. മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്ന് വീടിനുള്ളിലേക്ക് വീണെങ്കിലും ആളപായമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: