കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ക്ക് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യം ആണ് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും സന്ദീപ് നായര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ ആവില്ല. എന്‍എഎ യുഎപിഎ ചുമത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തത്. അതേസമയം സ്വപ്ന സുരേഷിനെ നാല് ദിവസത്തേയ്ക്ക് കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച്ച വരെ ആണ് കസ്റ്റഡി കാലാവധി. കസ്റ്റഡി സമയത്ത് ബന്ധുക്കളെ കാണാന്‍ അനുമതിയുണ്ട്.
കേസിലെ ഒമ്പത് പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കോടതി ആദായ നികുതി വകുപ്പിനും അനുമതി നല്കി. നികുതി വെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: