തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിന്ന് അല്‍ഖ്വയ്ദ തീവ്രവാദികളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനെതിരെ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി. തീവ്രവാദ ബന്ധമുള്ളവരെന്ന് പറഞ്ഞ് എന്‍ഐഎ മൂന്നു പേരെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.
സംഘപരിവാറിന് സഹായകമാകുന്ന വിധത്തില്‍ ഇസ്ലാമോഫോബിയയും കുടിയേറ്റ തൊഴിലാളികളോടുള്ള വംശീയ വിരോധവും വളര്‍ത്തും വിധമുള്ള കെട്ടുകഥകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നതെന്നും അദേഹം ന്യായീകരിച്ചു. ഭീകര ബന്ധത്തിന് തെളിവുകളായി എന്‍.ഐ.എ പുറത്തു വിട്ടതായി മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ യുക്തിക്കു നിരക്കുന്നതോ വിശ്വസനീയമോ അല്ല.
എന്‍.ഐ.എ പറയുന്ന കാര്യങ്ങള്‍ ജനങ്ങളില്‍ ഭീതി പരത്തും വിധം പ്രചരിപ്പിക്കുന്നതില്‍ നിന്ന് പൊതു പ്രവര്‍ത്തകരും മാധ്യമങ്ങളും പിന്‍മാറണമെന്ന ആവശ്യവും മൗദൂതികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് കനത്ത വെല്ലുവിളിയാണ് എന്‍ഐഎ. ഇവര്‍ക്കെതിരായ കേസില്‍ കേരളവും സുപ്രീകോടതിയി കക്ഷി ചേരണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: