മട്ടന്നൂര്‍: മട്ടന്നൂര്‍ നടുവനാട് സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ഉഗ്രസ്ഫോടനം. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചന. നടുവനാട് തളച്ചങ്ങാട് എകെജി നഗറിലെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ സിപിഎം പ്രവര്ത്തകന് രാജേഷിന് ഗുരുതര പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നിരവിധി കേസുകളില്‍ പ്രതിയാണ് രാജേഷ്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
അതിശക്തമായ സ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. വീട്ടിന്റെ അടുക്കള ഭാഗത്തുണ്ടായ സ്ഫോടനത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. സിപിഎം ശക്തി കേന്ദ്രമാണ് സ്ഫോടനം നടന്ന സ്ഥലം. സ്ഫോടനം നടന്ന വീട്ടിൽ പോലീസ് നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ തെരച്ചിലിൽ മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി. വാൾ, സൈക്കിൾ ചെയിൻ, നഞ്ചക്, കത്തി, പന്നിപ്പടക്കം തുടങ്ങിയവയാണ് കണ്ടെത്തിയത്.
അതിനിടെ, സ്ഫോടനം നടന്ന വിവരമറിഞ്ഞെത്തിയ കണ്ണുർ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയെ പ്രദേശത്തെ സി.പി.എം പ്രവർത്തകർ തടഞ്ഞ് കൈയ്യേറ്റം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: