ന്യൂദല്‍ഹി: കാര്‍ഷികോല്‍പ്പന്ന സംഭരണ നിര്‍മാണ ധനസഹായത്തിന്റെ ഭാഗമായി കേരളത്തിന് 4300 കോടിയുടെ സാമ്പത്തിക സഹായം നീക്കിവച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്സഭയില്‍ രേഖാമൂലം അറിയിച്ചതാണിത്. കാര്ഷികോല്പന്നങ്ങള് സംഭരിച്ചുവക്കാന്‍ രാജ്യവ്യാപകമായി വിവിധ ശാസ്ത്രീയ സംഭരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും ഇത് സംബന്ധിച്ച ടി.എന്‍. പ്രതാപന് എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
രാജ്യത്താകെ 39,416 സംഭരണ കേന്ദ്രങ്ങള്‍ ഉണ്ട്. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍. 11,764 കേന്ദ്രങ്ങള്‍ ഗുജറാത്തില്‍ മാത്രമുള്ളപ്പോള്‍ കേരളത്തില്‍ ഇത് 206 കേന്ദ്രങ്ങളാണ്. 90,511 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണം കേരളത്തില്‍ സാധ്യമാകുന്നുണ്ട്. 24,480 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചു വക്കാന്‍ സാധിക്കുന്ന 11 സംഭരണ കേന്ദ്രങ്ങള്‍ വെയര്‍ഹൗസ് അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായി ഉണ്ട്.
നബാര്‍ഡിന് കീഴില്‍ പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്ക് സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കിയതിലൂടെ കേരളത്തില്‍ 70 സംഭരണ കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്. 16,076 മെട്രിക് ടണ്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണം ഈ സംഭരണികള്‍ സാധ്യമാകും. ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കേരളത്തില്‍ ഒരു പ്രത്യേക സംഭരണിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: