ദുബായ്: ഐപിഎല്ലിലെ ഒന്ന് രണ്ട് മത്സരങ്ങളില്‍ കൂടി ഓള് റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ കളിക്കില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് മുഖ്യ പരിശീലകന് സ്റ്റീഫന്‍ പറഞ്ഞു.
അടുത്തിടെ സമാപിച്ച കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ കാലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് ബ്രാവോ വിട്ടുനില്‍ക്കുന്നത്. ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ബ്രാവോ കളിച്ചില്ല. ബ്രാവോയ്ക്ക് പകരം ഇംഗ്ലീഷ് ഓള് റൗണ്ടര്‍ സാം കറനാണ് മുംബൈക്കെതിരായ ആദ്യ മത്സരത്തില്‍ കളിച്ചത്. ആറു പന്തില്‍ പതിനെട്ട് റണ്‍സ് നേടിയ കറന് നാല് ഓവറില്‍ ഇരുപത്തിയെട്ട് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി.
ആദ്യ വിജയം നേടി രണ്ട് പോയിന്റ് കരസ്ഥമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടാമത്തെ മത്സരത്തില്‍ നാളെ രാജസ്ഥാന് റോയല്‍സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: