ന്യൂഡല്‍ഹി; തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 94,000-ത്തിലധികമെന്ന നിലയില്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 94,612 പേരാണ് രാജ്യത്ത് സുഖംപ്രാപിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം 43 ലക്ഷം (43,03,043) കവിഞ്ഞു. രോഗമുക്തിനിരക്ക് 79.68% ആയി.
പുതുതായി രോഗമുക്തരായവരില്‍ 60 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. സുഖം പ്രാപിച്ചവരില്‍ 23,000 ത്തിലധികം മഹാരാഷ്ട്രയിലാണ്. പ്രതിദിന രോഗമുക്തര്‍ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പതിനായിരത്തിലധികമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,605 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ കേസുകളില്‍ 52 ശതമാനവും മേല്‍പ്പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലാണുള്ളത്. മഹാരാഷ്ട്രയില്‍ 20,000-ത്തിലധികം (22.16%) പുതിയ രോഗികളുണ്ട്. ആന്ധ്രയിലും കര്‍ണാടകയിലും ഇത് 8,000-ത്തിലധികമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,133 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 37% മഹാരാഷ്ട്രയിലാണ് (425). കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യഥാക്രമം 114 ഉം 84 ഉം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: