കണ്ണൂര്‍: ഐഎസ് റിക്രൂട്ട്മെന്റ്, നാറാത്ത് ആയുധ പരിശീലന കേസ്, കനകമല, കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടങ്ങി മതഭീകരതയുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് കണ്ണൂരിലുണ്ടായത്. അബ്ദുള്‍ നാസര്‍ മദനിയുടെ വലം കൈയായിരുന്ന, ബെംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഭീകര പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.
ഏറ്റവും കൂടുതല്‍ ഐഎസ് ഭീകരരെ സിറിയയിലേക്ക് അയച്ചത് കണ്ണൂരില്‍ നിന്നാണ്. കണ്ണൂര്‍ പൂതപ്പാറയില്‍ മൂന്ന് കുടുംബത്തിലെ പത്ത് പേരാണ് ഐഎസില്‍ ചേരാന്‍ വിദേശത്ത് കടന്നത്. പൂതപ്പാറയിലെ സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, അന്‍വര്‍, ഭാര്യ അഫ്സീല, മൂന്ന് മക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവര്‍.
ഇസ്താംബൂളില്‍ നിന്ന് സിറിയയിലേക്ക് കടക്കുന്നതിനിടെ അധികൃതര്‍ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ച മൂന്ന് ഐഎസ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മയ്യില്‍ സ്വദേശി കെ.വി. അബ്ദുള്‍ റസാഖ്, മുണ്ടേരിയിലെ മിഥിലാജ്, എം.വി. അബ്ദുള്‍ റാഷീദ് എന്നിവരെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
മുണ്ടേരിയിലെ ഷാജഹാന് വീടിന് ഇസ്ലാമിക രാഷ്ട്രം എന്ന അര്‍ത്ഥമുള്ള ദാറുല്‍ ഷറഫ് എന്നാണ് പേരിട്ടത്. ഇസ്താംബൂളില്‍ അറസ്റ്റിലായ ഷാജഹാനെ തുര്‍ക്കി പോലീസ് ഇന്ത്യയിലേക്ക് തിരിച്ചയച്ചു, ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. 2018 ജനുവരിയിലാണ് ഇയാള്‍ ഭാര്യയെയും കുട്ടി ആദ്യം തുര്‍ക്കിയിലെത്തിയത്. പിന്നെ മടങ്ങി. ഭാര്യയെ വീട്ടിലാക്കി ചെന്നൈയിലെത്തി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് ഏപ്രിലില്‍ വീണ്ടും തുര്‍ക്കിക്ക് കടന്നു. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശി അബ്ദുള്‍ റസാഖ്, മാണിയൂര്‍ സ്വദേശി അബ്ദുള്‍ ഖയൂം എന്നിവരും ഷാജഹാന്റെ കൂടെയുണ്ടായിരുന്നു. മൂവര്‍ സംഘത്തിലെ അബ്ദുള്‍ ഖയൂം സിറിയയിലേക്ക് കടന്നെങ്കിലും ഷാജഹാനും അബ്ദുള്‍ റസാഖും പോലീസിന്റെ പിടിയിലായി.
2008ല്‍ ജമ്മു-കശ്മീരിലെ കുപ്വാരയില് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മുഹമ്മദ് ഫയാസ് എന്ന കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട നാല് മലയാളികളിലൊരാളായിരുന്നു ഫയാസ്. പാക്കിസ്ഥാനിലെത്തി പരിശീലനം നേടിയ ഇയാള്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
2013 ഏപ്രില്‍ 23ന് നാറാത്ത് എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസില്‍ യോഗയുടെ മറവില്‍ നടത്തിയ ആയുധ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത 22പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീകരബന്ധം പരിഗണിച്ച് 2013 ആഗസ്റ്റില്‍ എന്‍ഐഎയാണ് തുടരന്വേഷണം നടത്തിയത്. പരിശീലന കേന്ദ്രത്തില്‍ നിന്ന് തോക്കുകളും മൊബൈല്‍ ഫോണുകളും വിദേശ കറന്‍സികളും ബോംബ് ശേഖരവും ആയുധങ്ങളും കണ്ടെടുത്തു. മനുഷ്യരൂപമുണ്ടാക്കി ഉന്നംതെറ്റാതെ വെടിവയ്ക്കുന്നതിനുള്ള പരിശീലനവും ഇവിടെ നല്‍കിയിരുന്നു. ഇതില്‍ 21പ്രതികളെ 2016ല്‍ എന്‍ഐഎ കോടതി ശിക്ഷിച്ചു.
കേരളത്തിലും കര്‍ണാടകത്തിലും വ്യാപകമായ അക്രമം നടത്താന്‍ തലശ്ശേരിക്കടുത്ത കനകമലയില്‍ സംഘം ചേര്‍ന്ന 15 ഐഎസ് അനുകൂലികളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത് 2016 ഒക്ടോബറിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: