കൊച്ചി: പതിറ്റാണ്ടുകള്‍ മുമ്പ് പാക് ചാര സംഘടനയായ ഐഎസ്ഐയ്‌ക്ക് കേരളത്തോട് ചേര്‍ന്ന് ഒരു മൊഡ്യൂള്‍ (പ്രവര്‍ത്തന ഉപകേന്ദ്രം) ലക്ഷദ്വീപുകളില്‍ ഒന്നിലുണ്ടായിരുന്നു. കേന്ദ്ര സുരക്ഷാ സംവിധാനം അത് തകര്‍ത്തു.
താലിബാന്‍ ശക്തമായിരുന്ന അന്ന്, കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി പാര്‍ലമെന്റില്‍ അഭിമാനത്തോടെ പറഞ്ഞു, താലിബാന്‍ പ്രവര്‍ത്തനം ഇന്ത്യന്‍ മണ്ണില്‍ ഇല്ലേയില്ല എന്ന്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ കാലത്ത് താലിബാനേക്കാള്‍ ഭീകരരായ ഐഎസ് ഉള്‍പ്പെടെ ഇന്ത്യയിലെത്തി. അവര്‍ രാജ്യത്ത് പലയിടത്തും കേന്ദ്രങ്ങളുണ്ടാക്കി, പ്രവര്‍ത്തകരെ ഉണ്ടാക്കി. അതില്‍ കേരളമാണ് പ്രധാന കേന്ദ്രം.
ഇന്നിപ്പോള്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകരെ കേരളത്തിലും ബംഗാളിലും നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ സംശയം സ്വഭാവികം, എന്തുകൊണ്ട് ഈ സംസ്ഥാനങ്ങള്‍. അതിനു രഹസ്യാന്വേഷണ ഏജന്‍സിക്കും അന്വേഷണ ഏജന്‍സികള്‍ക്കും കൃത്യമായ ഉത്തരമുണ്ട്.
കേന്ദ്രത്തിലെ ഭരണമാറ്റവും ഭീകരപ്രവര്‍ത്തനത്തോടുള്ള അതിശക്തമായ നിലപാടും മൂലം അത്തരം ശക്തികള്‍ക്ക് പൊറുതിമുട്ടി. ഇന്ത്യയുടെ സുശക്തമായ നിലപാടില്‍ മറ്റു രാജ്യങ്ങളും കര്‍ക്കശമായി. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ത്തന്നെ പ്രവര്‍ത്തനത്തിന് സാധ്യതയും ഇടവും കുറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ക്കശ നിയമങ്ങള്‍ മൂലം പ്രവര്‍ത്തനത്തിനു മാത്രമല്ല സഹായത്തിനും ആളെ കിട്ടാതായി. യുപി പോലുള്ളിടത്ത് വെടിവച്ചുകൊല്ലാനുള്ള ആജ്ഞയും നിയമവുമാണ് സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളത്.
ഈ സാഹചര്യത്തില്‍ എന്‍ഡിഎ ഇതര കക്ഷികള്‍ക്ക് അധികാരമുള്ളിടങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ഭീകര സംഘടനകള്‍. ബിജെപിയല്ല ഭരിക്കുന്നതെങ്കിലും ഒഡീഷ പോലുള്ളിടത്ത് സാധ്യതയില്ല. പഞ്ചാബില്‍ ജനങ്ങള്‍ തന്നെ ഭീകരവാദത്തിനെതിരാണ്. തമിഴ്നാട്, കര്‍ണാടകം, കേരളം, ബംഗാള്‍ എന്നിവിടങ്ങളിലാണ് അവര്‍ താവളമുറപ്പിച്ചത്. കര്‍ണാടകവും ബിജെപിയോടൊപ്പമായതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി.
ബംഗാളിലും കേരളത്തിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയായി, കേന്ദ്ര വിരുദ്ധ സമരമുണ്ട്, ബുദ്ധീജീവികളുടെ പിന്തുണയുണ്ട്, സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സംരക്ഷണമുണ്ട്. കേന്ദ്ര വിരുദ്ധ സമരങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ പച്ച പിടിക്കും. ദല്‍ഹിയാണ് മറ്റൊരിടം. എന്നാല്‍, ദല്‍ഹിയിലെ ആഭ്യന്തര കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലിലായതിനാല്‍ അവിടെ അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് കേരളവും ബംഗാളും പ്രിയപ്പെട്ടതാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: