തിരുവനന്തപുരം: അല്‍ഖായിദ ബന്ധമുള്ള മലയാളികളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് പുളിമൂട്, ഊറ്റുകുഴി, കഴക്കൂട്ടം എന്നിവിടങ്ങഴില്‍ പ്രവര്‍ത്തിച്ചിരുന്ന തുണിക്കടകളിലെ ജീവനക്കാര്‍ ഐഎസില്‍ ചേരാന്‍ സിറിയയില്‍ പോയതായി വിവരം ലഭിച്ചു.ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിച്ചിരുന്നവരുടെ മറയായിരുന്നു ഈ തുണിക്കടകള്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി തുണിക്കട ഉടമകള്‍ക്ക് പങ്കുണ്ട്.
സ്വര്‍ണ്ണക്കടത്തിന് തീവ്രവാദബന്ധം ഉണ്ട് എന്നതിന് ശക്തമായ തെളിവായി ഇതു മാറും. മൂന്നു കടകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഊറ്റുകുഴിയിലെ ചുരുദാര് കട നഗരസഭയുടെ പോലും ലൈസന്‍സില്ലാതെയായിരുന്നു പ്രവര്‍ത്തിച്ചത്. യുഎ ഇ കോണ്‍സലേറ്റുമായി അടുത്തു ബന്ധം പുലര്‍ത്തിയിരുന്ന മുസ്ളീം തീവ്രവാദസംഘടനയുടെ പ്രവര്‍ത്തന കേന്ദ്രം കൂടിയായിരുന്നു ഈ കട. ഇതില്‍ ഒരു കടയുടെ ഉടമ എന്‍ഐഎയുടെ വലയിലായിട്ടുണ്ടെന്നാണു വിവരം. തുണക്കടകള്ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകളായി പ്രവര്‍ത്തിക്കുന്ന 30 പേര് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ട്. ഐഎസ് ബന്ധമുള്ള ബംഗ്ലദേശ് ഭീകരസംഘടന ജമിയത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) കേരളത്തില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്നു. കുടിയേറ്റ തൊഴിലാളികളുടെ കൂട്ടത്തില്‍ താമസിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്ന്. രാജ്യത്ത് നിരോധിച്ച സംഘടനകള്‍ ഒളിപ്രവര്‍ത്തനത്തിനു കേരളം വേദിയാക്കുന്നുവെന്ന് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: