ഷാജഹാന് ചക്രവര്ത്തിയൊരുക്കിയ പ്രണയ സൗധത്തിനുമുന്നില്‍ പ്രണയ പരവശയായി കിടക്കുന്ന പ്രിയതമ മുംതാസ്. ഈ അസുലഭ ദൃശ്യം മലയാളത്തിന്റെ പ്രിയ സംവിധായകന് അമ്പിളി ഒരു കോടിയില്‍പ്പരം ഡോട്ടുകളിലൂടെ സൃഷ്ടിച്ചെടുത്തപ്പോള്‍ തന്റെ സിനിമകളിലെ പ്രണയസുരഭിലമായ രംഗങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവാം അനുഗൃഹീതനായ ഈ ചിത്രകാരന്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിരഹഗാനങ്ങളിലൊന്നായ ‘നഷ്ടസ്വര്‍ഗ്ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്കി…’ എന്ന ഗാനം മലയാളിക്കു സമ്മാനിച്ച വീണപൂവ് എന്ന ചിത്രത്തിലൂടെ സംവിധായകനായതാണ് അമ്പിളി. അഷ്ടപദി, സമുദായം, ഗാനമേള എന്നീ ചിത്രങ്ങളും മലയാളത്തിന് നല്കി.
സംവിധായകനാകുന്നതിനു മുന്‍പ് കലാസംവിധായകനായും പോസ്റ്റര്‍ ഡിസൈനറായും ഫോട്ടോഗ്രാഫറായുമൊക്കെ അമ്പിളി മലയാള സിനിമയുടെ അഭിവാജ്യഘടകം തന്നെയായിരുന്നു. അന്നും ഇന്നും അമ്പിളിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ജീവന് തുടിക്കുന്ന പെയിന്റിങ്ങുകളാണ്. കൊറോണ കാലത്തിനു തൊട്ടു മുന്‍പ് അമ്പിളിയുടെ 120 ചിത്രങ്ങളുമായി ഒഎംസി എന്റര്‍ടെയ്ന്‍മെന്റ്സ് ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച എക്സിബിഷന് വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ലോക്ഡൗണ്‍ കാലം ചെന്ത്രാപ്പിന്നിയില്‍ തന്നെ തങ്ങേണ്ടിവന്നു. തൃശൂര്‍വരെ പോയി കളറുകള്‍ വാങ്ങുന്നതിലുള്ള ബുദ്ധിമുട്ടുകാരണമാണ് വീണ്ടും ഡോട്ട് സ്കെച്ചിലേക്ക് തിരിഞ്ഞത്. അങ്ങനെ കോടിക്കണക്കിന് ഡോട്ടുകളിലൂടെ സൃഷ്ടിച്ചതോ അതിമനോഹരമായ സ്കെച്ചുകളും.
ഒഎംസി എന്റര്‍ടൈന്റ്മെന്റ്സ് ംംം.മൃീോര.രീാ എന്ന ഓണ്‍ലൈന്‍ ആര്‍ട്ട് ഗാലറിയിലൂടെ അമ്പിളിയുടെ പെയിന്റിങ്ങുകളും സ്കെച്ചുകളും കാണാം. താല്പര്യമുള്ളവര്ക്ക് ചിത്രങ്ങള്‍ വാങ്ങുകയും ചെയ്യാം. കൊറോണയ്ക്കു ശേഷം, മുംബൈ, ദുബായ്, പാരീസ് തുടങ്ങിയ സ്ഥലങ്ങളില്‍ എക്സിബിഷന് നടത്തുവാനുള്ള ക്രമീകരണങ്ങളും നടന്നു വരുന്നു.
ജിന്സണ് മാത്യു
പ്രതികരിക്കാൻ ഇവിടെ എഴുതുക: