തിരുവനന്തപുരം: 2019ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താവതാരകയായി ആര്യ.പി (മാതൃഭൂമി ന്യൂസ്) , അനുജ(24 ന്യൂസ്)(7500 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) . മികച്ച കോമ്പയറര്‍/ആങ്കര്‍ വാര്‍ത്തേതര പരിപാടി വിഭാഗത്തില്‍ സുരേഷ്. ബി (വാവ സുരേഷ്)(സ്നേക്ക് മാസ്റ്റര്‍-കൗമുദി ടി.വി)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും)മികച്ച കമന്റേറ്റര്‍ വിഭാഗത്തില്‍ സജീ ദേവി.എസ് (ഞാന്‍ ഗൗരി-ദൂരദര്ശന് മലയാളം) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും)എന്നിവര്‍ക്കാണ് പുരസ്കാരം.
മികച്ച ആങ്കര്‍/ഇന്റര്വ്യൂവര് കറന്റ് അഫയേഴ്സ് വിഭാഗത്തില്‍ 24 ന്യൂസിലെ ഡോ.കെ.അരുണ്‍ കുമാര്‍ (ജനകീയ കോടതി) കെ.ആര്.ഗോപീകൃഷ്ണന് (360)(5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് കെ.പി.റഷീദാണ് (കരിമണല്‍ റിപ്പബ്ലിക് ആലപ്പാടിന്റെ സമരവും ജീവിതവും-ഏഷ്യാനെറ്റ് ന്യൂസ്)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും). കറന്റ് അഫയേഴ്സ വിഭാഗത്തിലെ മികച്ച ടി.വി.ഷോ യായി ഞാനാണ് സ്ത്രീ (അമൃത ടി.വി-കോഡക്സ് മീഡിയ ),പറയാതെ വയ്യ (മനോരമ ന്യൂസ്)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)എന്നിവ തിരഞ്ഞെടുക്കപ്പെട്ടു
കഥേതര വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററിയായി (ജനറല്‍) ഇന്‍ തണ്ടര്‍ ലൈറ്റനിംഗ് റെയിന്‍ (കേരള വിഷന്‍) തിരഞ്ഞെടുക്കപ്പെട്ടു. സംവിധാനം ഡോ.രാജേഷ് ജയിംസ്(15000 രൂപയും പ്രശസ്തിപത്രവും ശില്പവും),നിര്‍മ്മാണം ഡോ.എസ്.പ്രീയ, കെ.സി.എബ്രഹാം(10000 രൂപയും പ്രശസ്തിപത്രവും ശില്പവും). സയന്‍സ് & എന്‍വയോണ്‍മെന്റ് വിഭാഗത്തില്‍ ഒരു തുരുത്തിന്റെ ആത്മകഥ (ഏഷ്യാനെറ്റ് ന്യൂസ്) സംവിധാനം നിശാന്ത്.എം.വി.(5000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം ഏഷ്യനെറ്റ് ന്യൂസ് (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും)ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്) സംവിധാനം ജി.എസ്. ഉണ്ണികൃഷ്ണന് നായര്‍ , നിര്‍മ്മാണം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും)
ബയോഗ്രഫിവിഭാഗത്തില്‍ വേനലില്‍ പെയ്ത ചാറ്റുമഴ സംവിധാനം ആര്.എസ്.പ്രദീപ് (5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിര്‍മ്മാണം കെ.ദിലീപ് കുമാര്‍ (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും) ജീവനുളള സ്വപ്നങ്ങള്‍ (സെന്‍സേര്‍ഡ് പ്രോഗ്രാമുകള്‍) സംവിധാനവും നിര്‍മ്മാണവും ഋത്വിക് ബൈജു ചന്ദ്രന്. സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗത്തില്‍ അട്ടപ്പാടിയിലെ അമ്മമാര്‍ (മീഡിയാ വണ്‍) സംവിധാനം സോഫിയാ ബിന്ദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം മീഡിയാ വണ്‍ ടി.വി.(15000 രൂപയും പ്രശസ്തിപത്രവും ശില്പവും).
മികച്ച വിദ്യാഭ്യാസ പരിപാടിയായി പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്) സംവിധാനം ഷിലെറ്റ് സിജോ (10000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിര്‍മ്മാണം – ഏഷ്യനെറ്റ് ന്യൂസ്(15000 രൂപയും പ്രശസ്തിപത്രവും ശില്പവും) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവതാരകനായി വി.എസ്.രാജേഷ് സ്്ട്രയിറ്റ് ലൈന്‍
(കൗമുദി ടി.വി) വിദ്യാഭ്യാസ പരിപാടി അവതാരകനായി ബിജു മുത്തത്തിയും നിഴല്‍ ജീവിതം (കൈരളി ന്യൂസ്) (5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച സംവിധായകനായി സജീദ് (നടുത്തൊടി അന്ധതയെക്കുറിച്ചുളള ഡയറിക്കുറിപ്പുകള്‍-സ്വയംപ്രഭ ഡി.റ്റി.എച്ച് ചാനല്‍)(15000 രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ന്യൂസ് ക്യാമറാമാനായി ജിബിന്‍ ജോസ്( ഇന്‍ തണ്ടര്‍ ലൈറ്റനിംഗ് അന്‍ഡ് റെയിന്‍ – കേരളവിഷന്(10000 രൂപയും പ്രശസ്തിപത്രവും ശില്പവും) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
. മികച്ച കുട്ടികളുടെ പരിപാടിക്കുള്ള പുരസ്കാരം അനന്തപുരിയുടെ തിരുശേഷിപ്പുകള്‍ക്കാണ്(സംവിധാനം – ബീന കലാം, നിര്‍മ്മാണം – കൈറ്റ് വിക്ടേഴ്സ്)(15000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം). ഡോക്യുമെന്ററി ബയോഗ്രഫി വിഭാഗത്തിലെ ഇനിയും വായിച്ചു തീരാതെയ്ക്ക് (കേരള വിഷന്‍, സംവിധാനം – ദീപു തമ്പാന് ,നിര്‍മ്മാതാവ് – മഞ്ജുഷ സുധാദേവി (ശില്പവും പ്രശസ്തി പത്രവും) പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. കഥേതര വിഭാഗത്തില്‍ ഒ.കെ.ജോണി ചെയര്‍മാനായ ജൂറിയില്‍ എന്‍.കെ.രവീന്ദ്രന്, ഷൈനി ബെഞ്ചമിന്‍, പ്രദീപ് നായര്‍, മനേഷ് മാധവന്, അജോയ്.സി എന്നിവരായിരുന്നു അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: