ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏതുനിമിഷവും സൈബര്‍ ആക്രമണം പ്രതീക്ഷിക്കണമെന്നും ഇന്റര്‍നെറ്റിനെ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കേരള പോലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ചുകൊണ്ടാണ് അദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്.
ഓരോ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും സ്വകാര്യ വിവരങ്ങള്‍ അവരവര്‍ അറിയാതെ തന്നെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. നിശബ്ദരായിട്ടാണ് സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. സത്യസന്ധമായ രീതിയിലുളള വിവരങ്ങളുമായി നമ്മെ അഭീമുഖീകരിക്കുകയും സ്വകാര്യ വിവരങ്ങള്‍ ഹാക്കേഴ്സ് ചോര്‍ത്തിയെടുക്കുകയും ചെയ്തുവരുന്നു. ഇതിനെതിരെ എപ്പോഴും ജാഗരൂകരായി ഇരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സൈബര്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഓരോരുത്തരും മുന്‍ കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് എല്ലാവരും ഇന്റര്നെറ്റിലാണെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: