കൊച്ചി : എന്‍ഐഎ പിടിയിലായ ഭീകരര്‍ പാക്കിസ്ഥാന് അല്‍ ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. ദല്‍ഹി, കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ദീപാവലിയോട് അടത്ത് സ്ഫോടനം നടത്താനാണ് പിടിയിലായ ഭീകരര്‍ പദ്ധതിയിട്ടതെന്നും സൂചന.
പാക്കിസ്ഥാനില്‍ നിന്നുള്ള സന്ദേശം ലഭിച്ചാല്‍ ഉടന്‍ നാല് നഗരങ്ങളിലും ഒരേ സമയം ഭീകരാക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ നിര്‍മാണ ശാലയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്കുന്ന സൂചന. പ്രധാനപ്പെട്ട നഗരങ്ങളില്‍ ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെയാണ് ആക്രമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ദല്‍ഹിയിലും മുംബൈയിലും തിരക്കേറിയ സ്ഥലങ്ങളിലും കേരളത്തിലും കര്‍ണ്ണാടകയിലും സൈനിക കേന്ദ്രങ്ങളേയുമാണ് ഭീകരര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടത്.
സ്ഫോടനം എങ്ങനെ നടത്തണം എന്നതിനെ സംബന്ധിച്ച് പാക്കിസ്ഥാനില്‍ നിന്നുള്ള അല്‍ഖ്വയ്ദ ഭീകരര്‍ പരിശീലനം നല്‍കിയിരുന്നു. സമൂഹ മാധ്യമം വഴിയാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നത്. ഇത് കൂടാതെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശിക തലത്തില്‍ ധനസമാഹരണം നടത്താനും പദ്ധതിയിട്ടിരുന്നു. ഇതിനായി ദല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കേയാണ് ഭീകരര്‍ പിടിയിലാവുന്നത്.
അടുത്ത ദിവസങ്ങളില്‍ ആക്രമണത്തിനായുള്ള സ്ഫോടക വസ്തുക്കളും ആയുധങ്ങളും കൈമാറാന്‍ ഇരിക്കവേയാണ് നാലുപേരും പിടിയിലായിരിക്കുന്നത്. ആക്രമണത്തിനുള്ള സ്ഫോടക വസ്തുക്കള്‍ ദല്‍ഹിയിലോ, ജമ്മു കശ്മീരിലോ എത്തിച്ച് ഇവര്‍ക്ക് കൈമാറാനായിരുന്നു പദ്ധതി.
എന്‍ഐഎ അതീവ രഹസ്യമായി രാജ്യത്തെ 11 സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്. ഇതില്‍ ആറ് പേര് ബംഗാള്‍ മുര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേര് എറണാകുളത്തു നിന്നുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് വിവിധ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ലഘുലേഖകള്‍, നാടന്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: