ദുബായ്: വിവിധ ഐപിഎല്‍ ടീമുകളില്‍ അംഗങ്ങളായ ഇംഗ്ലീഷ്, ഓസീസ് കളിക്കാര്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്നലെ യുഎഇയില്‍ എത്തിച്ചേര്‍ന്നു. ഓസീസ്- ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷമാണ് ഇരുപത്തിയൊന്ന് കളിക്കാര്‍ ദുബായിയില്‍ എത്തിച്ചേര്‍ന്നത്.
ബയോ ബബിളില്‍ നിന്ന് മറ്റൊരു ബയോ ബബിളിലേക്ക് എത്തുന്നതിനാല്‍ ഇംഗ്ലീഷ്, ഓസീസ് കളിക്കാരുടെ ക്വാറന്റൈന് മുപ്പത്തിയാറ് മണിക്കൂറായി കുറച്ചു. അതിനാല്‍ ഈ കളിക്കാര്‍ക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാനാകും. നേരത്തെ ആറു ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നായിരുന്നു വ്യവസ്ഥ.
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്ലര് എന്നിവരടക്കം ഇരുപത്തിയൊന്ന് കളിക്കാരാണ് ദുബായിലെത്തിയത്. എല്ലാവരും കൊറോണ ടെസ്റ്റിന് വിധേയരായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ ഇയോന്‍ മോര്ഗന്, ടോം ബാന്റണ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ അബുദാബിയിലേക്ക് പോകും. കൊല്‍ക്കത്തയുടെ ആദ്യ മത്സരം അബുദാബിയിലാണ്. ചെന്നൈ താരങ്ങളായ ഹസല്‍വുഡ്, കറന് എന്നിവരും അബുദാബിയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: