സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത് കര്‍മ” എന്നാണ് ഭാവനയുടെ പോസ്റ്റ്. ഈ പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ധാരാളം പേര് പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സയനോര ഫിലിപ്പ്, മൃദുല മുരളി എന്നിവരും പോസ്റ്റിന് താഴെ പിന്തുണ നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവ് നവീനൊപ്പം ബാഗ്ലൂരിലാണ് ഭാവന ഇപ്പോള്‍ താമസിക്കുന്നത്. അടുത്തിടെ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഭാവന പങ്കുവച്ചിരുന്നു. 2002ല്‍ പുറത്തിറങ്ങിയ നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാരംഗത്ത് എത്തിയത്. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99 ആണ് ഭാവനയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: