Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പാടത്ത് ട്രാക്ടർ ഇറക്കണോ, യൂണിയൻ കനിയണം, കുട്ടനാട്ടിൽ നിലമൊരുക്കാനുള്ള അവകാശം യൂണിയനാണെന്ന് അവകാശവാദം

കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും കൊയ്‌ത്ത് മെതി യന്ത്രം വന്നപ്പോൾ പാടത്ത് ഇറക്കണമെങ്കിൽ സിപിഎമ്മിന്റെ കർഷകത്തൊഴിലാളി യൂണിയനായ കെഎസ്‌കെടിയുവിന്റെ അനുമതി വേണമായിരുന്നു. വെട്ടിനിരത്തിലിലൂടെ കുപ്രസിദ്ധമായ കെഎസ്‌കെടിയുവിന് അപേക്ഷ വച്ചെങ്കിൽ മാത്രമെ കർഷകർക്ക് കൊയ്‌ത്ത് യന്ത്രം ഇറക്കാൻ കഴിയുമായിരുന്നുള്ളു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2020, 08:53 am IST
in Pathanamthitta

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷിയ്‌ക്ക് നിലമൊരുക്കാൻ ട്രാക്ടർ ഇറക്കണമെങ്കിൽ ഇനി സിഐടിയു  കനിയണം. കർഷകർ സ്വന്തം ഇഷ്ടപ്രകാരം ട്രാക്ടർ ഇറക്കി നിലമൊരുക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ സിഐടിയു പിന്തുണയോടെ ട്രാക്ടർ ഉടമകൾ തൊഴിലാളി യൂണിയൻ രൂപീകരിച്ചപ്പോൾ കർഷകരുടെ ഈ അവകാശം കൈമോശം വരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം നിലം ഉഴുന്നതുമായി ബന്ധപ്പെട്ട കൂലി തർക്കം പരിഹരിക്കാൻ ചേർന്ന യോഗത്തിൽ ട്രാക്ടറുകളെ തെരഞ്ഞെടുക്കാനുളള അവകാശം കർഷകന് വേണമെന്ന ആവശ്യം ഉയർന്നെങ്കിലും ധാരണയിലെത്തിയില്ല. ഇത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.  

കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും കൊയ്‌ത്ത് മെതി യന്ത്രം വന്നപ്പോൾ പാടത്ത് ഇറക്കണമെങ്കിൽ സിപിഎമ്മിന്റെ കർഷകത്തൊഴിലാളി യൂണിയനായ കെഎസ്‌കെടിയുവിന്റെ അനുമതി വേണമായിരുന്നു. വെട്ടിനിരത്തിലിലൂടെ കുപ്രസിദ്ധമായ കെഎസ്‌കെടിയുവിന് അപേക്ഷ വച്ചെങ്കിൽ മാത്രമെ കർഷകർക്ക് കൊയ്‌ത്ത് യന്ത്രം ഇറക്കാൻ കഴിയുമായിരുന്നുള്ളു. എന്നാൽ കാലക്രമേണ കാർഷിക മേഖലയിൽ യന്ത്രവത്ക്കരണം സാർവത്രികമായതോടെ കെഎസ്‌കെടിയുവിന്റെ പല്ല് കൊഴിഞ്ഞു. യന്ത്രക്കൊയ്‌ത്തിനെ അംഗീകരിക്കേണ്ടി വന്നു. യൂണിയനിൽ നേതാക്കൾ ഉണ്ടെങ്കിലും പേരിന് മാത്രമായി  തൊഴിലാളികൾ. ക്ഷേമനിധിയിൽ പേരുണ്ടെങ്കിലും പാടത്ത് പണിക്ക് ഇറങ്ങുന്നവർ കുറവാണ്. പുതുതലമുറ കൃഷിപ്പണികളിൽ നിന്ന് അകന്നതോടെ യൂണിയന്റെ പ്രസക്തിയും നഷ്ടപ്പെട്ടു. കെഎസ്‌കെടിയുവിന്റെ ഭീഷണികൾ ഒഴിഞ്ഞപ്പോഴാണ് ട്രാക്ടർ തൊഴിലാളി യൂണിയൻ എന്ന പേരിൽ പുതിയൊരു യൂണിയൻ കർഷകർക്ക് തലവേദനയായി ഉദയം ചെയ്തിരിക്കുന്നത്.  

ആലപ്പുഴ ജില്ലയിലെ ട്രാക്ടർ ഉടമകൾ അപ്പർകുട്ടനാട്ടിലും യൂണിയൻ രൂപീകരിച്ചെന്ന പേരിൽ രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കുട്ടനാട്ടിൽ നിലമൊരുക്കാനുള്ള അവകാശം യൂണിയനാണെന്നും അതേ അവകാശം അപ്പർകുട്ടനാട്ടിലും വേണമെന്നാണ് സിഐടിയു യൂണിയന്റെ ആവശ്യം. മണിക്കൂറിന് 900 രൂപയാണ് യൂണിയൻ നിലഉഴവിന് ആവശ്യപ്പെട്ടത്. എന്നാൽ നിരണം പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഒരേക്കറിന് 900 രൂപയിൽ ചെയ്യാമെന്ന ധാരണയിലെത്തി.എന്നാൽ ട്രാക്ടർ തെരഞ്ഞെടുക്കാനുള്ള അവകാശം കർഷകർക്ക് നൽകാൻ യൂണിയൻ തയ്യാറായില്ല.

ട്രാക്ടർ വാങ്ങാൻ കേന്ദ്ര സബ്‌സിഡി;  സംഘർഷത്തിന് സിഐടിയു

കാർഷികമേഖലയെ പ്രോത്സിഹിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച സബ് മിഷൻ ഓഫ് അഗ്രികൾച്ചറൽ മെക്കനൈസേഷൻ (സ്മാം ) പദ്ധതി പ്രകാരം വാങ്ങിയ ട്രാക്ടറുകൾ ഉപയോഗിച്ചാണ് സി.ഐ.ടിയു കാർഷിക മേഖലയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം. ഈ പദ്ധതി പ്രകാരം കാർഷികോപകരണങ്ങൾ വാങ്ങാൻ 50 മുതൽ 70 ശതമാനം വരെ സബ്‌സിഡി ലഭിക്കും. 7 ലക്ഷം രൂപയുടെ ട്രാക്ടർ വാങ്ങണമെങ്കിൽ 50 ശതമാനം സബ്‌സിഡിയാണ്.കാർഷിക മേഖലയിൽ കുറഞ്ഞ ചെലവിൽ കൃഷിപ്പണികൾ ചെയ്യുന്നതിനാണ് ഉപകരണങ്ങൾക്ക് സബ്‌സിഡി അനുവദിക്കുന്നത്. എന്നാൽ സബ്‌സിഡി നിരക്കിൽ വാങ്ങുന്ന ഉപകരണങ്ങൾക്കാണ് അമിത കൂലിയും അവകാശവാദങ്ങളും യൂണിയൻ ആവശ്യപ്പെടുന്നതെന്നാണ് വിചിത്രം.ഇത്തരം അവകാശവാദങ്ങൾ അംഗീകരിച്ച് കൊടുക്കില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ വ്യക്തമാക്കി.

Tags: krishiPaddyTractor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ തള്ളി: ഡെപ്യൂട്ടി കളക്ടര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

Kerala

നെല്ല് സംഭരണത്തിന് 2 മില്ലുകളുമായി കരാര്‍ ഒപ്പുവച്ചു

Kerala

നെല്ല് സംഭരണം ഏറ്റെടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: കേരളസംയുക്ത കര്‍ഷക വേദി

Kerala

കേരളത്തിലെ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കേന്ദ്രമന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍, ഇടപെടുമെന്ന് ഉറപ്പ് നല്‍കി കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.