തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുമ്പോള്‍ തെളിയാതെ കിടന്ന പഴയ കേസുകള്‍ക്കും തുമ്പുണ്ടാകുന്നു. മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്റെ സെക്രട്ടറി ആയിരുന്ന മോഹനന്റെ ഉള്‍പ്പെടെ ചില മരണങ്ങള്‍ക്ക് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവര്‍ക്ക് പങ്കുണ്ടെന്ന തെളിവ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുണ്ട്.
ശങ്കര നാരായണന് ധനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നു മോഹനന്. പ്രഭാത സവാരിക്കിടെ ചാത്തന്നൂരില്‍ വീടിനു സമീപം വെച്ച് അജ്ഞാത വാഹനം ഇടിച്ച് മരിക്കുകയായിരുന്നു. കള്ളക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളിലൊരാളയ ‘ മാഡ’ വുമായി മോഹനന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.
കൊല്ലം സ്വദേശിയും വര്‍ഷങ്ങളായി തിരുവന്തപുരത്ത് താമസക്കാരിയുമായ ‘മാഡം’ വിവിധ ബാങ്കുകളില്‍ വ്യാജ പേരുകളില്‍ അക്കൗണ്ടും ലോക്കറും തുറന്നിട്ടുണ്ട്. അടൂരിലേയും ചെന്നെയിലേയും വിലാസങ്ങളാണ്രിനല്ക്ന്നൽകിയിരിക്കുന്നത്. വിലാസങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇവരുടെ അക്കൗണ്ടിലേക്ക് കോടികള്‍ വന്നു പോയിട്ടുണ്ട്. ചെന്നെ വടപളനിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലും തിരുവനന്തപുരത്തെ കവടിയാര്‍, വലിയവിള, മരുതംകുഴി എന്നിവിടങ്ങളിലെ ദേശസാത്കൃത ബാങ്കുകളിലും അക്കൗണ്ടും ലോക്കറും വ്യാജപേരുകളില്‍ എടുത്തിട്ടുണ്ട്. സംശയമുള്ള അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എം ജി റോഡിലെ എച്ചഡിഎഫ്സി ബാങ്കില്‍ നിന്ന് വലിയൊരു തുക വ്യാജരേഖ വെച്ച് വ്യായ്പയും എടുത്തിട്ടുണ്ട്.
രണ്ട് ഭരണഘടനാ പദവിയില്‍ ഇരുന്നിട്ടുള്ള, തിരുവനന്തപുരം ജില്ലക്കാരായ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കള്‍ക്കും സംഘവുമായി ബന്ധമുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: